മണ്ണാര്‍ക്കാട്: പി.ഡി.പി. മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി മുന്നൊരുക്കം 2025 പ്രതിനിധി സമ്മേളനം നടത്തി. വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ നഗരസഭ, വിവിധ പഞ്ചായത്ത് വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. മണ്ണാര്‍ക്കാട്-അട്ടപ്പാടി റോഡിലെ ജനങ്ങളുടെ യാത്രാദുരിതവും പ്രയാ സങ്ങളും അടിയന്തരമായി പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുന്‍ സംസ്ഥാ ന വൈസ് ചെയര്മാന് പൂന്തുറ സിറാജ് അനുസ്മരണവും സംസ്ഥാന സെക്രട്ടറിയായിരു ന്ന ജാഫര്‍ അലി ദാരിമിയുടെ നിര്യാണത്തില്‍ അനുശോചനവും നടന്നു.വൈസ് ചെയര്മാന് സിയാവുദ്ധീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് മച്ചിങ്ങല്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ ഷാഹുല്‍ ഹമീദ്, പി.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് റഹ്മാന് കുരിക്കള്‍, ജില്ലാ പ്രസിഡന്റ് ഹിഷാം അലി, ജില്ലാ സെക്രട്ടറി അബൂബക്കര്‍ പൂതാനിയില്‍, മണ്ഡലം വൈസ് പ്രസിഡന്റ് ഒ.കെ അബ്ദുല്ല മുസ്ലിയാര്, സക്കീര്‍ തോണിക്കര, ആസിഫ് അലി, ബാദുഷ കുരിക്കള്‍, മണ്ഡലം സെക്രട്ടറി റഫീക്ക് കൊമ്പം, ട്രഷറര്‍ പി.പി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
