മണ്ണാര്‍ക്കാട്: ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷന് മെമ്പര്‍ ഗഫൂര്‍ കോല്കളത്തി ലിന്റെ നേതൃത്വത്തില്‍ സ്കോളര്‍ഷിപ് ജേതാക്കളെ അനുമോദിച്ചു കൊണ്ട് നടത്തിയ അവാര്‍ഡ് ഫെസ്റ്റ് 2025 ശ്രദ്ധേയമായി. ഡിവിഷനില്‍ പ്രത്യേകം വിഭാവനം ചെയ്തു നടപ്പി ലാക്കുന്ന ‘സമഗ്രപദ്ധതിയുടെ ഭാഗമായി മണ്ണാര്‍ക്കാട് അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി യുടെ സഹകരണത്തോടെയാണ് ഈ വര്‍ഷം എല്‍.എസ്.എസ്, യു.എസ്.എസ് , എന്‍. എം.എം.എസ് നേടിയ അഞ്ഞൂറിലധികം വരുന്ന വിദ്യാര്‍ഥികളെ അനുമോദിച്ചത്. മണ്ണാ ര്‍ക്കാട് കോടതിപ്പടി തറയില്‍ ഓഡിറ്റോറിയത്തില്‍ നടന്ന അവാര്‍ഡ് ഫെസ്റ്റ് കുട്ടികളു ടെയും രക്ഷിതാക്കളുടെയും നിറഞ്ഞ പങ്കാളിത്തവുമുണ്ടായി.സാഹിത്യകാരന് കെ.പി.എസ് പയ്യനെടം ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കള ത്തില്‍ അധ്യക്ഷനായി.നഗരസഭ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയായി രുന്നു. കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത് , വൈസ് പ്രസിഡന്റ് റസീന വറോടന്‍, സമഗ്ര ഡയരക്ടര്‍ സഹദ് അരിയൂര്‍, പയ്യനെടം ജി.എല്‍.പി. സ്കൂള്‍ പ്രധാന അധ്യാപകന് കൃഷ്ണകുമാര്‍, അസീസ് പച്ചീരി, മുനീര്‍ താളിയില്‍, സമഗ്ര കോര്‍ഡിനേറ്റര്‍മാരായ മുജീബ് മല്ലിയില്‍, നൗഷാദ് വെള്ളപ്പാടം, ഷരീഫ് പച്ചീരി സംസാരിച്ചു. യൂസുഫ് പറശ്ശേരി, ഷാഫി കണ്ടമംഗലം, മുഹമ്മദ് ഷാമില്‍ നേതൃത്വം നല്കി.
