മണ്ണാര്‍ക്കാട് : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റിയുടെയും പെന്‍ഷനേഴ്സ് വായനശാലയുടേയും സംയുക്താഭിമുഖ്യത്തില്‍ ലോകവയോജന ദിനം ആചരിച്ചു. കെ.എസ്.എസ്.പി.യു. ജില്ലാ വൈസ് പ്രസിഡന്റ് രേണുകാദേവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി.കെ.സി നായര്‍ അധ്യക്ഷനായി. കാഞ്ഞിരപ്പുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് തൈക്കാടന്‍ ഹംസ, വിശാലാക്ഷി, ആക്കപ്പറമ്പന്‍ ഹുസൈന്, രാധാകൃഷ്ണന്, മലമല് ശ്രീധരന്, ചാമി കഴനിക്കോട്, കെ.സി രാജഗോപാലന്‍ എന്നിവരെ ആദരിച്ചു. ഡോ.ടി.എസ് സതീശന്, എം.വി കൃഷ്ണന്‍കുട്ടി എന്നിവര്‍ വിവിധവിഷയങ്ങളില്‍ ക്ലാസെടുത്തു. കെ.മോഹന്‍ ദാസ്, അംബുജാക്ഷി ടീച്ചര്‍, സി.സത്യഭാമ, ഗോപിനാഥന് മാസ്റ്റര്‍, പി.എ ഹസ്സന് മുഹമ്മദ്, സി.കെ ബുധരാജ് എന്നിവര്‍ സംസാരിച്ചു.
