മണ്ണാര്‍ക്കാട്: കൊച്ചിയില്‍ നടന്ന സൗന്ദര്യമത്സരത്തില്‍ മിസ് ഫാഷന്‍ ഐക്കണ്‍ ആയി മണ്ണാര്‍ക്കാട് സ്വദേശിനി ദാന അമീന് തിരഞ്ഞെടുക്കപ്പെട്ടു. സെപ്റ്റംബര്‍ 26ന് അറോറ ഫിലിം കമ്പനി നടത്തിയ ചുങ്കത്ത് ഫാഷന്‍ ജ്വല്ലറി മിസ് കേരള ഫിറ്റ്നസ് ആന്‍ഡ് ഫാഷന്‍ മത്സരത്തില്‍ മിസ് ടീന്‍ വിഭാഗത്തിലാണ് ദാനയുടെ നേട്ടം. മാധ്യമപ്രവര്‍ത്തക ന് അമീന് മണ്ണാര്‍ക്കാടിന്റേയും മേക്കപ്പ് ആര്‍ട്ടിസ്റ്റ് ശ്രുതി ബോസിന്റെയും മകളാണ് ദാന. നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി നിയാണ്.
