മണ്ണാര്‍ക്കാട്: കൊറ്റിയോട് തന്‍വീറുല്‍ ഇസ്ലാം ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ കെ.ജി. വിഭാഗം കോണ്വൊക്കേഷന് സെറിമണി നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ആഷിഖ് അന്‍വരി അധ്യക്ഷനായി. അസ്മി ലിറ്റില്‍ സ്കോളര്‍ സോണല്‍ വിജയികളായ അബ്ദുല്‍ ഹസീബ്, അജ്വദ് എന്നിവര്‍ക്ക് പ്രത്യേക ഉപഹാരങ്ങള്‍ നല്കി. വിവിധ മത്സരങ്ങളില്‍ മികവു തെളിയിച്ചവരേയും പരീക്ഷകളിലെ ഉന്നതവിജയികളേയും അനുമോദിച്ചു. സ്കൂള്‍ ചെയര്മാന് ഹസൈനാര്‍ ഹാജി, കണ്‍വീനര്‍ അബ്ബാസ്, മാനേജ്മെന്റ് പ്രതിനിധി ശിഹാബ്, പി.ടി.എ. സെക്രട്ടറി ജാഫര്‍, ട്രഷറര്‍ ബഷീര്‍, അലി, നൗഫല്‍ സംസാരിച്ചു.
