മണ്ണാര്‍ക്കാട് : നഗരത്തില്‍ നഗരസഭ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണകാമറകളിലേക്കുള്ള വൈദ്യുതിപ്രതിസന്ധി പരിഹരിക്കുന്നതിന് പ്രത്യേകബോക്സുകള് സ്ഥാപിക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുന്നു. പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗമാണ് പ്രവൃത്തികള്‍ നടത്തുന്നത്. ഇതിനകം 70ശതമാനം ജോലികളും പൂര്‍ത്തിയായി കഴിഞ്ഞു.
പാലക്കാട് -കോഴിക്കോട് ദേശീയപാതയുടെ ഇരുവശത്തുമായി നെല്ലിപ്പുഴ മുതല്‍ കുന്തിപ്പുഴ വരെയാണ് കാമറകളുള്ളത്. ജനസുരക്ഷയുടേയും നഗരസൗന്ദര്യവത്ക്ക രണത്തിന്റെയും ഭാഗമായി നഗരസഭ വിഭാവനം ചെയ്ത പദ്ധതിയാണിത്. ലഹരിക്ക ടത്തുള്പ്പെടെയുള്ള കുറ്റകൃത്യങ്ങളും അനധികൃതപാര്‍ക്കിങ്, മാലിന്യനിക്ഷേപം എന്നിവ തടയുകയും ലക്ഷ്യമാണ്. ഇതിലെ ദൃശ്യങ്ങള്‍ നഗരസഭയ്ക്കും പൊലിസിലും ഒരുപോലെ ലഭ്യമാകും. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ തിരിച്ചറിയാന്‍ കഴിയുന്ന രണ്ട് കാമറകള്‍ ഉള്‍പ്പടെ ആകെ 46 കാമറകളാണ് 65ലക്ഷം രൂപ ചിലവില്‍ കോഴിക്കോ ടുള്ള ഇന്‍ഫോസെക് ഇന്‍ഫ്രാ എന്ന കമ്പനിയാണ് സ്ഥാപിച്ചത്.
ആശുപത്രിപ്പടി, പൊലിസ് സ്റ്റേഷന്, കോടതിപ്പടി എന്നിവിടങ്ങളില്‍ പ്രത്യേകം തൂണു കള്‍ സ്ഥാപിച്ചും മറ്റുഭാഗങ്ങളില്‍ തെരുവുവിളക്കുകളുടെ തൂണുകളിലുമാണ് കാമറക ളുള്ളത്. അതേസമയം തെരുവുവിളക്കുകളുടെ തൂണിലുള്ള കാമറകള്‍ പ്രവര്‍ത്തിക്കാ നും വിളക്കുകളുടെ പ്രവര്‍ത്തനത്തിനും പ്രത്യേകം വൈദ്യുതിവിതരണ സംവിധാനമി ല്ലാത്തത് തിരിച്ചടിയായി. പലപ്പോഴും ക്യാമറകള്‍ പ്രവര്‍ത്തിക്കാതെയായി. ദൃശ്യങ്ങളും ലഭിക്കുന്നില്ല. ഇതോടെ നഗരസഭയ്ക്കുനേരെ വിമര്‍ശനങ്ങളുമുയര്‍ന്നു. പദ്ധതിതുകയി ല്‍ ബാക്കിയുള്ള ഫണ്ടുപയോഗിച്ചാണ് കാമറകളുടെ പ്രവര്ത്തനത്തിനുമാത്രമായി പ്രത്യേകം ബോക്സുകള്‍ സ്ഥാപിച്ചുവരുന്നത്.
