മണ്ണാര്‍ക്കാട്: കോട്ടോപ്പാടം അരിയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രതിസന്ധിക ള്‍ പരിഹരിക്കാന്‍ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടുള്ളതായി ബാങ്ക് ഭരണ സമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി പ്രതി പക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശപ്രകാരം കര്‍മ്മസമിതി രൂപീ കരിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവും മണ്ണാര്‍ക്കാട് നഗര സഭാ ചെയര്‍മാനുമായ സി. മുഹമ്മദ് ബഷീറിനെ കമ്മിറ്റിയുടെ ചെയര്‍മാനായും ബാങ്ക് പ്രസിഡന്റ് ഹസന് പാറശ്ശേരിയെ കണ്‍വീനറായും നിയമിച്ചു.
ബാങ്കിന് ലഭിക്കാനുള്ള വായ്പാതിരിച്ചടവുകള്ക്കായി നിയമനടപടികളുള്‍പ്പെടെ സ്വീക രിക്കാനും പരമാവധി നിക്ഷേപങ്ങള്‍ എത്തിക്കാനുള്ള ശ്രമങ്ങളും നടത്തും. ഇതിലൂടെ ബാങ്കിന്റെ സാമ്പത്തികസ്ഥിതി സാധാരണനിലയിലേക്കെത്തിക്കാനാണ് ശ്രമം. പാര് ട്ടി നേതാക്കളുള്‍പ്പടെയുള്ളവരുടെ വായ്പാതുകകള്‍ തിരിച്ചടപ്പിക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥതലത്തിലും ഇതിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
100 കോടിരൂപയുടെ വായ്പാതുക ബാങ്കിന് ലഭിക്കാനുള്ളതും 60 കോടിരൂപയുടെ നിക്ഷേ പം പിന്‍വലിക്കപ്പെട്ടതുമാണ് പ്രതിസന്ധിക്കിടയാക്കിയത്. മണ്ണാര്‍ക്കാട്ടെ സി.പി.എമ്മി നകത്തുള്ള ആഭ്യന്തരവിഷയവും അരിയൂര്‍ ബാങ്കിനെതിരെ തിരിച്ചുവിടുന്നുണ്ട്. പ്ര ത്യേകിച്ചും പി.കെ ശശിയോട് എതിര്‍പ്പുള്ള പാര്‍ട്ടിയിലെ ഒരുവിഭാഗമാണ് ബാങ്കിനെ തിരെയുള്ള പ്രതിഷേധസമരങ്ങള്‍ക്ക് പിന്നില്‍. പി.കെ ശശി മുന്‍പ് ബാങ്കിനെ സഹാ യിച്ചിട്ടുണ്ടെന്നതാണ് ഇതിനു കാരണമായി പറയുന്നത്. ഇത്തരം വിഷയങ്ങളില്‍ ഇടപാ ടുകാര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഭരണസമിതി അംഗങ്ങള്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ഹസന് പാറശ്ശേരി, വൈസ് പ്രസിഡന്റ് അസീസ് ഭീമനാട് എന്നിവര്‍ പങ്കെടുത്തു.
