മണ്ണാര്‍ക്കാട്: ഗുരുവായൂര്‍ ലിറ്റില്‍ ഫ്ലവര്‍ കോളജില്‍ നടന്ന കാലിക്കറ്റ് സര്‍വകലാ ശാല ഇന്റേര്സോണ് ആര്‍ച്ചറി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ റൗണ്ടില്‍ മണ്ണാര്‍ക്കാട് കല്ലടി എം.ഇ.എസ്. കല്ലടി കോളജ് വനിതാ ആര്‍ച്ചറി ടീം മൂന്നാം സ്ഥാനം നേടി. വിദ്യാര്‍ഥിനി കളായ ജെ.അഖില, ആര്.അശ്വതി, സി.സജീന്ദ്ര എന്നിവരായിരുന്നു ടീം അംഗങ്ങള്‍. കോച്ച് മുനീര്‍, അസി. കോച്ച് വി.എം സാഈസ്, ടീം മാനേജര്‍ കല്ലടി കോളജ് ഫിസി ക്കല്‍ എജ്യുക്കേഷന്‍ മേധാവി ഒ.എ മൊയ്ദീന് എന്നവരാണ് ടീമിനെ പരിശീലിപ്പിച്ചത്.
