അലനല്ലൂര്‍: കുടിവെള്ളപദ്ധതി യാഥാര്‍ത്ഥ്യമായതോടെ കുഞ്ഞുകുളത്തെ നിരവധി കുടുംബങ്ങളനുഭവിക്കുന്ന കുടിവെള്ളപ്രശ്നത്തിന് പരിഹാരമായി. അലനല്ലൂര്‍ പഞ്ചാ യത്തിന്റെ 2023-24 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുടിവെള്ള പദ്ധതി നടപ്പിലാക്കിയത്. 5.7 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. വേനല്‍ക്കാലത്ത് കുടിവെള്ളത്തിനായി വലിയബുദ്ധിമുട്ട് നേരിടുന്ന പ്രദേശമാണ് കുഞ്ഞുകളം. ഇതു പരിഹരിക്കാന്‍ പ്രദേശത്ത് തന്നെ കുഴല്‍കിണര്‍ കുഴിച്ചു. സമീപം ജലസംഭരണിയും വീടുകളിലേക്ക് പൈപ്പ് കണക്ഷനും സ്ഥാപിച്ചിരുന്നു. കഴിഞ്ഞദിവസം മുതല്‍ വെള്ളം ലഭിച്ചുതുടങ്ങി. പദ്ധതിയുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ പി.രഞ്ജിത്ത് നിര്‍വഹിച്ചു. എ.സുരേഷ് ബാബു അധ്യക്ഷനായി. എം.ശ്രീധരന്, കെ.വി അക്ബര്‍, പി.സോമരാജന്, എം.പി സുഗതന്, മന്‍സില്‍ ബക്കര്‍, കെ.വി മനോജ്, എ.അജിത്കുമാര്‍, സി.അനീഷ് സംസാരിച്ചു.
