മണ്ണാര്‍ക്കാട് : നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം നിയ ന്ത്രിക്കണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് (കെ.എച്ച്. ആര്.എ.) മണ്ണാര്‍ക്കാട് യൂനിറ്റ് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. ഹോട്ടലുകളി ലെ മാലിന്യനിര്‍മാര്‍ജ്ജനത്തിന് നടപ്പിലാക്കാന്‍ കഴിയാത്ത നിര്‍ദേശങ്ങള്‍ വെക്കുക യും അതിന്റെപേരില്‍ പിഴ ചുമത്തുന്നതുമായ ഉദ്യോഗസ്ഥ നടപടിയില്‍ പരിഹാരം വേണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സി.സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് നാസര്‍ റെയിന്‍ബോ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഷിനാജ് റഹ്മാന് മുഖ്യപ്രഭാഷണം നടത്തി. യൂനിറ്റ് സെക്രട്ടറി ഫിറോസ് ബാബു പ്രവര് ത്തനറിപ്പോര്ട്ടും ട്രഷറര്‍ മിന്‍ഷാദ് വരവുചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റിയാസ് പട്ടാമ്പി, എന്‍.ആര് ചിന്മയാനന്ദന്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.മുഹമ്മദ് റാഫി, കുഞ്ചപ്പന്‍, അച്ചുതന് കപിലവസ്തു, സൈനു പട്ടാമ്പി, സദാശിവന് ഒറ്റപ്പാലം, ഇസ്മായില്‍ ഒറ്റപ്പാലം, സമദ് ചെര്‍പ്പുളശ്ശേരി എന്നിവര്‍ സംസാരി ച്ചു. 2025-27 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ഭാരവാഹി കള്‍: ഫിറോസ് ബാബു (പ്രസിഡന്റ്), മിന്‍ഷാദ് (സെക്രട്ടറി), ജയന് ജ്യോതി (ട്രഷറര്‍), ഇ.എ നാസര്‍ (രക്ഷാധികാരി), ഫസല്‍ റഹ്മാന് (വര്‍ക്കിംങ് പ്രസിഡന്റ്), കെ.നാസര്‍, കതിരവന്‍ (വൈസ് പ്രസിഡന്റ്), അബ്ദുല്‍ കരീം, അസീസ് ടുട്ടു, ഷാജഹാന് (ജോയിന്റ് സെക്രട്ടറി). ജില്ലാ ട്രഷറര്‍ സുബൈര്‍ പട്ടാമ്പി, ജില്ലാ വര്‍ക്കിംങ് പ്രസിഡന്റ് ഷഫീര്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
