പാലക്കാട്: ലോക ഹൃദയദിനത്തോടനുബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സിപിആര്‍ (കാര്‍ഡിയോ പള്‍മണറി റെസുസിറ്റേഷന്‍) പരിശീലന പരിപാടിയായ ‘ഹൃ ദയപൂര്‍വ്വം’ കാംപെയിന് ജില്ലയില്‍ തുടക്കമായി. ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. ഹൃദയാഘാതം സംഭവിച്ച വ്യക്തിക്ക് സിപിആര്‍ നല്‍കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും, ശ്വാസം നല്‍കുന്നതിനെ സംബന്ധിച്ചുമുള്ള അറിവുകള്‍ സാധാരണക്കാര്‍ അറിഞ്ഞിരിക്കണമെന്ന് കലക്ടര്‍ പറഞ്ഞു. അവസരോചിതമായ ഇടപെടലുകള്‍ നടത്താന്‍ എല്ലാവരും തയ്യാറാവണമെ ന്നും അവര്‍ പറഞ്ഞു. ഹൃദയാഘാതം സംശയിക്കുന്ന ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് പ്രാഥമിക ചികിത്സ നല്കാവുന്ന വിധത്തില്‍ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യ ത്തോടെയാണ് കാംപെയിന് സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്. വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധസേവകര്‍ക്കും ആശ/ കുടുംബശ്രീ പ്രവര് ത്തകര്‍ക്കും ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ സര്‍വൈലന്‍സ് ഓഫിസര്‍ കാവ്യ കരുണാകരന് അധ്യക്ഷയായി. കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി വൈശാഖ് ബാലന്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഇഎല്‍എസ് കമ്മിറ്റി ജില്ലാ കോര്‍ഡിനേറ്റര്‍ കാജല്‍ ആബിദ് എന്നിവര്‍ പരിശീലനം നല്കി. ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ അഹമ്മദ് അഫ്സല്, ജില്ലാ ആശുപത്രി സൂപ്രണ്ട് പി.കെ ജയശ്രീ, പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ബി.ശ്രീരാം, ജില്ലാ എഡ്യുക്കേഷ ന് മീഡിയ ഓഫിസര്‍ എസ്.സയന എന്നിവര്‍ സംസാരിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥ ര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കാംപെയിന്റെ ഭാഗമായി പാല ക്കാട് സിവില്‍ സ്റ്റേഷനിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും, ജില്ലയിലെ ജില്ലാ/താലൂക്ക് ആശുപത്രികളിലും സി.പി.ആര് പരീശീലനങ്ങള്‍ സംഘടിപ്പിച്ചു.
