മണ്ണാര്‍ക്കാട്: ഷോളയൂര്‍, പുതൂര്‍, അഗളി പഞ്ചായത്തുകളില്‍ വ്യാപിച്ചു കിടക്കുന്ന ഗോത്രസംസ്കൃതിയുടെ തനിമകള്‍ മനസ്സിലാക്കാനും ഭൂമിശാസ്ത്രപരമായ സവി ശേഷതകള്‍ കണ്ടറിയാനും അധ്യാപകസംഘം അട്ടപ്പാടിയിലെത്തി.മണ്ണാര്‍ക്കാട് ഉപജില്ലയിലെ പെന്‍ഷണേഴ്സ് പ്രധാനാധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തില്‍ 45 പേരാണ് പങ്കെടുത്തത്. ഇരുള, മുഡുക, കുറുമ്പ വിഭാഗത്തില്‍പ്പെട്ടവരുടെ ആചാരങ്ങള്‍, കല കള്‍, ആഘോഷങ്ങള്‍, കൃഷിരീതികള്‍, അനുഷ്ഠാനങ്ങള്‍, തൊഴിലുകള്‍, ആഹാരരീ തികള്‍ ചികിത്സാ സമ്പ്രദായങള് തുടങ്ങിയവ ചോദിച്ചറിഞ്ഞു. മുള്ളി ഉന്നതിയിലെ മൂപ്പനുമായി അഭിമുഖവും നടത്തി. തുടര്ന്ന്കബനി, കൃഷ്ണവനം, വരടി മല, മേലേമു ള്ളി, വൈലൂര്‍, നരസിമുക്ക്, കോട്ടത്തറ, ഷോളയൂര്‍ എന്നീ മേഖലകളും സന്ദര്‍ശിച്ചു. ഗോത്രകലാകാരിയും ദേശീയ അവാര്‍ഡ് ജേതാവുമായ നഞ്ചിയമ്മയെ നേരില്‍കണ്ട് സമ്മാനവും നല്‍കിയാണ് മടങ്ങിയത്. എം. ചന്ദ്രദാസന്‍, കെ.കെ. വിനോദ്കുമാര്‍, പി.ജി. ജെയിംസ്, ഇ. സുകുമാരന്‍, കെ. വിജയകുമാര്‍, എ.ആര്. രവിശങ്കര്‍ എന്നിവര്‍ നേതൃത്വം നല്കി.
