അലനല്ലൂര്‍ : എടത്തനാട്ടുകര ടി.എ.എം.ഒ. യതീംഖാന സ്കൂളില്‍ സ്റ്റുഡന്‍സ് ഇനി ഷ്യേറ്റീവ് ഇന്‍ പാലിയേറ്റിവ് കെയര്‍ കൂട്ടായ്മ രൂപീകരിച്ചു. പാലിയേറ്റിവ് പ്രവര്ത്ത നങ്ങളില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, പൊതുസമൂഹത്തില്‍ പാലിയേറ്റീവ് സംസ്കാരം ഉയര്ത്തിയെടുക്കുകയെന്നതാണ് ലക്ഷ്യം. എടത്തനാട്ടുകര പാലിയേറ്റിവ കെയര്‍ സൊസൈറ്റിയുമായി സഹകരിച്ചാണ് കൂട്ടായ്മരൂപീകരിച്ചിട്ടുള്ള ത്. ബോധവല്‍ക്കരണ ക്ലാസുമുണ്ടായി. സ്കൂള്‍ പ്രിന്‍സിപ്പല്‍ നാസര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സീനിയര്‍ അധ്യാപകന് അബ്ദുള്ള, അധ്യാപകന് അമാന്‍, സ്കൂള്‍ ലീഡര്‍ ശാദിന്, പാലിയേറ്റിവ് ക്ലിനിക്ക് എസ്.ഐ.പി. കോഡിനേറ്റര്‍ സിദ്ധീഖ് മാസ്റ്റര്‍, എടത്തനാട്ടുകര പാലിയേറ്റിവ് കെയര്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി റഹീസ് എടത്തനാട്ടുകര, ക്ലിനിക്ക് ഭാരവാഹി ടി.കെ നജീബ് എന്നിവര്‍ പങ്കെടുത്തു.
