മണ്ണാര്‍ക്കാട്: പൊതുവിദ്യാഭ്യാസ മേഖലയിലെ ഭിന്നശേഷികുട്ടികളുടെ പ്രകടനാത്മക കായികവികസനത്തിനുവേണ്ടിയുള്ള ഇന്‍ക്ലൂസീവ് സ്പോര്‍ട്സിന്റെ ഭാഗമായി മണ്ണാ ര്‍ക്കാട് ബി.ആര്.സിയുടെ നേതൃത്വത്തില്‍ ബ്ലോക്ക്തല ട്രയല്‍സ് ക്യാംപ് നടത്തി.60 കുട്ടികള്‍ പങ്കെടുത്തു. ഇവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.കുന്തിപ്പുഴ ബിര്‍ച്ചസ് ടര്‍ഫില്‍ നടന്ന ക്യാംപ് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് ബ്ലോക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ കെ.കെ മണികണ്ഠന് അധ്യക്ഷനായി. ബി.ആര്.സി. ട്രെയിനര്‍ പി.കുമാരന്, എം.അബ്ബാസ്, സ്പെഷ്യലിസ്റ്റ് അധ്യാപകന് കെ.കൃഷ്ണന്‍കുട്ടി, സ്പെഷ്യല്‍ എജുക്കേറ്റര്‍മാരായ എം.സുലോചന, അനിത, രമണി, ജിസ ജോസ് എന്നിവര്‍ സംസാരിച്ചു.
