മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സില്‍വര്‍ ജൂബിലി ലോഗോ പ്രകാശനം എം.ഇ.എസ്. സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ ഫസല്‍ ഗഫൂര്‍ നിര്‍വഹിച്ചു. എം. ഇ.എസ്. മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സുപ്രണ്ട് ഡോ.ഹമീദ് ഫസല്‍, എം.ഇ.എസ്. സംസ്ഥാന സെക്രട്ടറി മജീദ്, സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ചെയര്മാന് ഷെറിന് അബ്ദുള്ള, സെക്രട്ടറി അക്ബര്‍ കെ പി, ട്രഷറര്‍ അബ്ദു കീടത്ത്, പ്രിന്‍സിപ്പല്‍ ഹബീബ്, ഹെഡ് മിസ്ട്രെസ് ഐഷാബി, പി.ടി.എ. പ്രസിഡന്റ് കെ.പി അഷറഫ്, മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികളായ അബ്ദുനാസര്‍, അഡ്വ. മുനീര്‍, സ്റ്റാഫ് സെക്രട്ടറിമാരായ യൂസഫലി, ഷാനവാസ് എന്നിവര്‍ പങ്കെടുത്തു. 2000ത്തില്‍ സ്ഥാപിത മായ എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാഭ്യാസ, കലാ, കായിക, കാരുണ്യ പ്രവര്‍ത്തനങ്ങളുടെ മഹത്തായ 25 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. സില്‍വര്‍ ജൂബിലിയോ ട് അനുബന്ധിച്ച് 25 ഇന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
