മണ്ണാര്‍ക്കാട്: ബി.ആര്.സി. പരിധിയിലെ എല്‍.പി. വിഭാഗം വിദ്യാലയങ്ങള്‍ക്ക് ‘കളിയ ങ്കണം’ കിഡ്സ് അത്ലറ്റ് ഫിറ്റ്നെസ് ഉപകരണങ്ങള്‍ വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാകേരള, സ്പോര്‍ട്സ് കേരള ഫേtuണ്ടഷന് സംയുക്തമായാണ് ഉപക രണങ്ങള്‍ നല്‍കുന്നത്. ബി.ആര്.സിയില്‍ നടന്ന വിതരണോദ്ഘാടനം ഉപജില്ലാ വിദ്യാ ഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍ നിര്‍വഹിച്ചു. എസ്.എസ്.കെയും കുസാറ്റും സംയു ക്തമായി നടപ്പാക്കുന്ന സ്ട്രീം പദ്ധതിയുടെ ഭാഗമായ ഐലാബ് ഇന്റര്‍ ഡിസിപ്ലിനറി മൊഡ്യൂളുകളുടേയും വിതരണവും നടത്തി. പ്രീപ്രൈമറിയിലേയും ഒന്ന്,രണ്ട് ക്ലാസു കളിലേയും കുട്ടികളുടെ ശാരീരിക-മാനസിക വികാസനം ലക്ഷ്യമിട്ട് സമഗ്രശിക്ഷാ കേരളം സ്റ്റാഴ്സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്നതാണ് കളിയങ്കണം കിഡ്സ് അത്ല റ്റിക്സ് പദ്ധതി. മണ്ണാര്‍ക്കാട് ബ്ലോക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ കെ.കെ മണികണ്ഠന് അധ്യ ക്ഷനായി. ഡി.പി.ഒ. പി.എസ് ഷാജി പദ്ധതി വിശദീകരിച്ചു.ട്രൈനര്‍ പി.കുമാരന്, തെങ്ക ര ഹൈസ്കൂള്‍ പ്രധാന അധ്യാപിക പങ്കജം, ട്രൈനര്‍ എം.അബ്ബാസ് എന്നിവര്‍ സംസാ രിച്ചു. ബി.ആര്.സി. പരിധിയിലെ 77 എല്‍.പി. വിദ്യാലയങ്ങളില്‍ നിന്നുള്ള അധ്യാപക രും വിദ്യാര്‍ഥികളും പങ്കെടുത്തു.
