അലനല്ലൂര്‍:വെള്ളിയാര്‍ പുഴയില്‍ വിഷം കലര്‍ത്തി മീന്‍ പിടുത്തം സജീവമാകുന്നതായി പരാതി ഉയരുന്നു.എടത്തനാട്ടുകര പൂക്കാടം ഞ്ചേരി ചാണാംകുണ്ടില്‍ കഴിഞ്ഞ ദിവസം നിരവധി മീനുകളാണ് വിഷം കലര്‍ത്തിയതിനെ തുടര്‍ന്ന് ചത്ത് പൊങ്ങിയത്.പുഴയുടെ പലഭാഗത്തും സാമൂഹ്യ വിരുദ്ധര്‍ വിഷം കലര്‍ത്തി മീന്‍ പിടുത്തം നടത്തുന്നുണ്ട്.
പുഴയുടെ ഏറെ ഭാഗവും വറ്റിവരണ്ടെങ്കിലും പൂക്കാടംഞ്ചേരിയില്‍ പുതുതായി നിര്‍മ്മിച്ച തടയണയോട് ചേര്‍ന്ന ഭാഗത്ത് നല്ല രീതിയില്‍ വെള്ളമുണ്ട്. സമീപ പ്രദേശങ്ങളിലേക്കുള്ള ജലനിധി പദ്ധതി സ്ഥി തി ചെയ്യുന്നതും ഇവിടെയാണ്. അലനല്ലൂര്‍, കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തുകളിലെ പ്രധാന ജലസ്രോതസാണ് വെള്ളിയാര്‍ പുഴ. വേനല്‍ രൂക്ഷമായതോടെ പുഴ വറ്റിവരണ്ട അവസ്ഥയാണ്. നേരിയ തോതിലെങ്കിലും വെള്ളമുള്ള പ്രദേശങ്ങളില്‍ ഇത്തരത്തില്‍ മീന്‍ പിടുത്തവും സജീവമാണ്. പുഴയുടെ അങ്ങിങ്ങായി അവശേഷി ക്കുന്ന വെള്ളത്തില്‍ ഇത്തരത്തില്‍ വിഷം കലര്‍ത്തുന്നതില്‍ പ്രതി ഷേധം ശക്തമായിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത വേനല്‍മഴ വെള്ളിയാറിന് ചെറിയ തോതില്‍ ജീവന്‍ നല്‍കി തുടങ്ങിയിട്ടുണ്ട്.ചാണാംകുണ്ടില്‍ വിഷം കലര്‍ത്തിയതിനെ തുടര്‍ന്ന് മീനുകള്‍ ചത്ത് പൊങ്ങിയപ്രദേശം ഗ്രാമ പഞ്ചായത്തംഗം കെടി നാസര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നാട്ടുകല്‍ എസ്.ഐ അനില്‍മാത്യൂ സ്ഥലം സന്ദര്‍ശിച്ചു.