പാലക്കാട്: ജില്ലയിലെ 104 ആയുര്‍വേദ ക്ലിനിക്കുകള്‍ക്കായി ജില്ലാ പഞ്ചായത്ത് അഞ്ചു ലക്ഷംരൂപ അനുവദിച്ചു. ആയുര്‍വേദ ക്ലിനിക്കു കളിലൂടെ വിതരണം ചെയ്യുന്ന പ്രതിരോധ മരുന്നുകള്‍ എല്ലാ ആയു ര്‍വേദ ഡിസ്‌പെന്‍സറികളിലും ലഭ്യമാക്കുക, പൊതുജനങ്ങള്‍ക്ക് പരമാ വധി മരുന്നുകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുകയാണ് ലക്ഷ്യമിടു ന്നതെന്ന് ഡി.എം.ഒ.യില്‍ നിന്ന് പ്രതിരോധ കിറ്റ് ഏറ്റു വാങ്ങി ജില്ലാ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി പറഞ്ഞു.
ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ജില്ലാ ആയുര്‍വേദ കോവിഡ് റെസ്‌പോണ്‍ ടീമിന്റെയും നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തിലെ മുഴുവന്‍ ജീവനക്കാര്‍ക്കും പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്. ഷിബു ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് സുദര്‍ശനം ഗുളിക, വില്വാദിഗുളിക, അപരാജിത ധൂമ ചൂര്‍ണ്ണം, ഷഡംഗം കഷായചൂര്‍ണ്ണം, എന്നിവയടങ്ങിയ പ്രതി രോധ കിറ്റ് വിതരണം ചെയ്തു.