പാലക്കാട്:കോവിഡ് – 19 ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ക്രമസമാധാന പരിപാലത്തിനോടൊപ്പം പൊതു ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയാണ് ജില്ല യിലെ പോലീസ് ഉദ്യോഗസ്ഥര്‍. ജില്ലയില്‍ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി കോവിഡുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ച് പൊതുസമൂഹത്തിനായി നിരവധി സേവനസഹാ യ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കി വരുന്നതെന്ന് ജനമൈത്രി സുര ക്ഷാ പദ്ധതി ജില്ലാ നോഡല്‍ ഓഫീസറുമായ നാര്‍ക്കോട്ടിക്ക് സെല്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അറിയിച്ചു.
വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് ബോധവത്ക്കരണം, നിരീ ക്ഷണ കാലയളവ് പൂര്‍ത്തിയാകുന്നതുവരെ മറ്റ് ആളുകളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുക, രോഗിക ളായവര്‍ക്ക് ആവശ്യമായ ജീവന്‍രക്ഷാ മരുന്ന് ലഭ്യമാക്കുക, വഴിയ രികുകളില്‍ ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്കും ഭക്ഷണം ലഭ്യമാക്കുക, അതിഥി തൊഴിലാളികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് ഭക്ഷ്യ കിറ്റു കള്‍ എത്തിക്കുക, അതിഥി തൊഴിലാളികളുടെ ക്യാമ്പുകളില്‍ സന്ദര്‍ശനവും ബോധവത്ക്കരണ ക്യാമ്പുകളും സംഘടിപ്പിക്കുക, ഊരുകളിലും കോളനികളിലും കഴിയുന്ന കുട്ടികള്‍ക്ക് ബ്രേക്ക് ദി ചെയിന്‍ ബോധവത്ക്കരണം സംഘടിപ്പിക്കുക, ഭക്ഷ്യക്ഷാമ മുന്‍ കരുതലിന്റെ ഭാഗമായി പച്ചക്കറി തൈകള്‍ വിത്തുകള്‍ എന്നിവ യുടെ സംഭരണവും വിതരണവും, ഒറ്റപ്പെട്ടു കഴിയുന്ന വിഭാഗങ്ങള്‍ ക്കിടയില്‍ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുക, പൊതു ജനങ്ങള്‍ക്കായി ബോധവത്ക്കരണ അനൗണ്‍സ്മെന്റ് നടത്തുക തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് പോലീസ് ചെയ്തുവരുന്നത്.
ലോക്ഡൗണിന്റെ ഭാഗമായി ജില്ലയിലെ വിവിധ ക്യാമ്പുകളിലും തൊഴിലിടങ്ങളിലും കുടുങ്ങിപോയ അതിഥിതൊഴിലാളികളുടെ കണക്കെടുക്കുകയും ഇവരെ ജനമൈത്രി പോലീസ് നേരില്‍ കണ്ട് ആശയവിനിമയം നടത്തുകയും ഹോംഗാര്‍ഡ്, അര്‍ദ്ധസൈനിക വിഭാഗം എന്നിവരുമായി സഹകരിച്ച് കൂടുതല്‍ ബോധവത്കരണ ങ്ങളും ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്നുണ്ട്. ജനമൈത്രിയുടെ ഭാഗമായി അഗളി, ഷോളയൂര്‍, പറമ്പിക്കുളം, പാടഗിരി തുടങ്ങിയ ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ച് വിവിധ ബോധവത്കരണ പ്രവര്‍ത്തനങ്ങളും, സഹായ സഹകരണങ്ങളും ഈ മേഖലയില്‍ ലഭ്യമാക്കുന്നുണ്ട്.
പൊതുസമൂഹത്തില്‍ ശാരീരിക അകലം, സാമൂഹിക ഒരുമ എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ച് ബ്രേക്ക് ദി ചെയിന്‍ എന്ന കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാ ണ് ജില്ലയിലെ പോലീസ് വിഭാഗം കാഴ്ചവയ്ക്കുന്നത്.