തെങ്കര: ദേശീയ ആയുര്‍വേദ ദിനാഘോഷത്തിന്റെ ഭാഗമായി തെങ്കര ഗവ. ആയുര്‍വേ ദാശുപത്രിയുടെ ആഭിമുഖ്യത്തില്‍ ആനമൂളി ആദിവാസി ഉന്നതിയില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാംപും ബോധവല്‍ക്കരണക്ലാസും നടത്തി. 60ല്‍പരം രോഗികളെ പരി ശോധിച്ചു മരുന്നുകള്‍ നല്കി. വാര്‍ഡ് മെമ്പര്‍ സീനത്ത് ഉദ്ഘാടനം ചെയ്തു. ചീഫ് മെ ഡിക്കല്‍ ഓഫിസര്‍ ഡോ.പി.എം ദിനേശന്റെ അധ്യക്ഷനായി. സ്പെഷലിസ്റ്റ് മെഡി ക്കല്‍ ഓഫിസര്‍ ഡോ.ശ്രീലത ബോധവല്‍ക്കരണ ക്ലാസിനു നേതൃത്വം നല്കി. ഡോ. ഷാന, എസ്.ടി. പ്രൊമോട്ടര്‍ സാലി,ജീവനക്കാരായ സുമിത , ശ്രുതി, സാഹിറ, ഷിബി ജോയ് എന്നിവര്‍ പങ്കെടുത്തു.
