മണ്ണാര്‍ക്കാട്: എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയുടെ വനിതാവിദ്യാഭ്യാസ സംരഭമായ കോട്ടോപ്പാടം എം.ഐ.സി. വിമന്‍സ് അക്കാദമിയിലെ അഞ്ചുവര്‍ഷത്തെ, ദാറുല്‍ഹുദാ യൂനിവേഴ്സിറ്റിയുടെ മഹ്ദിയ്യ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ബിരുദദാനം നാളെ രാവിലെ 10ന് കോട്ടോപ്പാടം എം.ഐ.സിയില്‍ നടക്കുമെന്ന് ഭാരവാ ഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
2018ലാണ് കോട്ടോപ്പാടത്ത് എം.ഐ.സി. വിമന്‍സ് അക്കാദമി സ്ഥാപിതമായത്. 47 വിദ്യാ ര്ഥിനികളുമായി തുടങ്ങിയ അക്കാദമിയില്‍ ഇപ്പോള്‍ 250ലധികം വിദ്യാര്‍ഥിനികള്‍ മഹ്ദിയ്യ കോഴ്സ് പഠിക്കുന്നു. 150ല്‍പരം വിദ്യാര്‍ഥിനികള്‍ മഹ്ദിയ്യ, ഡിപ്ലോമ, സി.എം. എസ്, പി.പി.ടി.ടി.സി. കോഴ്സുകള്‍ പൂര്‍ത്തിയാക്കി വിവിധ മേഖലകളില്‍ സേവനമനു ഷ്ഠിക്കുന്നുണ്ട്. സമസ്ത നൂറാം വാര്‍ഷിക പദ്ധതികളുടെ ഭാഗമായി പ്രഖ്യാപിച്ച സമസ്ത എജ്യുക്കേഷണല്‍ കൗണ്‍സില്‍ (എസ്.എന്‍.ഇ.സി.)യുടെ സ്കൂള്‍ ഏഴാംക്ലാസ് കഴിഞ്ഞ വര്‍ക്കുള്ള ഷീപ്ലസ് കോഴ്സും എം.ഐ.സിയില്‍ ആരംഭിച്ചിട്ടുണ്ട്. ദാറുല്‍ഹുദാ യൂനി വേഴ്സിറ്റിയുടെ അഞ്ച് വര്‍ഷത്തെ മഹ്ദിയ്യ കോഴ്സ് പൂര്‍ത്തിയാക്കിയ 39 പേര്‍ക്കും മൂന്ന് വര്‍ഷത്തെ ഡിപ്ലോ കോഴ്സ് പൂര്‍ത്തിയാക്കിയ 19 പേര്‍ക്കും, സൗഊദി-ദമാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെക്സ്ജെന് റോബോട്ടിക് ട്രെയിനിങ് സെന്ററില്‍ ഒരുവര്‍ഷത്തെ റോബോട്ടിക് കോഴ്സ് പൂര്‍ത്തിയാക്കിയ 43പേര്‍ക്കും ഡല്‍ഹി ആസ്ഥാ നമായുള്ള ടെക്നിക്കല്‍ സ്റ്റഡി ആന്‍ഡ് സ്കില്‍ റിസര്‍ച്ച് കൗണ്‍സില്‍ (ടി.എസ്.എസ്. ആര്)ന്റെ പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് പൂര്‍ത്തിയാക്കിയ 25 പേര്‍ക്കു ള്ള സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്യും.
എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദത്ത് സജ്ന ബീവി വിദ്യാര്‍ഥിനികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. എന്‍.ഷംസുദ്ദീന് എം.എല്‍.എ. മുഖ്യാതിഥിയാകും. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.പി അഷ്റഫ് മുഖ്യപ്രഭാഷണം നടത്തും. എം.ഐ.സി. എസ്.എന്‍.ഇ.സി. ഷീപ്ലസ് പ്രിന്‍സിപ്പല്‍ മുസ്തഫ അഷ്റഫി കക്കുപ്പടി സനദ് ദാന പ്രസംഗം നടത്തും. ദാറുല്‍ ഹുദ ജനറല്‍ സെക്രട്ടറി യു.ഷാഫി ഹാജി, പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട്, ഇ.അലവി ഫൈസി കുളപ്പറമ്പ്, കെ.സി അബൂബക്കര്‍ ദാരിമി, സി.മുഹമ്മദാലി ഫൈസി, സി.മുഹമ്മദ് കുട്ടി ഫൈസി, സി.മുഹമ്മദ് ബഷീര്‍, കല്ലടി അബൂബക്കര്‍, നെക്സ്ജെന് റോബോട്ടിക് സി.ഇ.ഒ. മുഹമ്മദ് ഹനീസ് എന്നിവര്‍ സംസാരിക്കും. മത സമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ മറ്റുപ്രമുഖര്‍ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ എം.ഐ.സി. സെക്രട്ടറി ഹബീബ് ഫൈസി കോട്ടോപ്പാടം, വാഖിഫ് ഇബ്രാഹിം ഹാജി, സെക്രട്ടറിമാരായ റഹീം ഫൈസി അക്കിപ്പാടം, ടി.കെ സുബൈര്‍ മൗലവി, അബ്ദുല്‍ ജബ്ബാര്‍ ഹാജി, റഫീഖ് ഫൈസി പുല്ലിശ്ശേരി, നെക്സ്ജെന് സി.ഇ.ഒ. മുഹമ്മദ് ഹനീസ്, ഇന്നോ റൂട്സ് സി.ഇ.ഒ. ജംഷീറലി, ഇബ്രാഹിം കരിമ്പ, അജ്മല്‍ കമാലി കോട്ടോപ്പാടം, എം.ഐ.സി. മാനേജര്‍ അന്‍വര്‍ കമാലി എന്നിവര്‍ പങ്കെടുത്തു.
