പാലക്കാട് : സൗജന്യ ചികിത്സാ ഉറപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വലിയ പ്രാധാ ന്യം നല്‍കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗങ്ങള്‍ക്ക് മുന്നില്‍ ആരും നിസ്സഹായരാകില്ലെന്നും മന്ത്രി പറഞ്ഞു. എലപ്പുള്ളി താലൂക്ക് ആശുപത്രിക്ക് വേണ്ടി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയാ യിരുന്നു മന്ത്രി.
2021-ല്‍ രണ്ടര ലക്ഷം പേര്‍ക്കാണ് സൗജന്യ ചികിത്സ ലഭിച്ചതെങ്കില്‍, 2024 ആയപ്പോ ഴേക്കും അത് ആറര ലക്ഷം പേര്‍ക്ക് നല്കാന് സര്‍ക്കാരിന് കഴിഞ്ഞു. ലോകോത്തര നിലവാരത്തിലേക്ക് കേരളത്തിന്റെ പൊതുജനാരോഗ്യം ഉയര്‍ന്നു കഴിഞ്ഞു. അമേരി ക്കയിലെ ശിശുമരണ നിരക്ക് 5.6 ആയിരിക്കുമ്പോള്‍ കേരളത്തില്‍ അത് അഞ്ചായി കുറക്കാന്‍ സാധിച്ചു. കോടിക്കണക്കിന് രൂപ ചെലവഴിച്ചുകൊണ്ടാണ് ആശുപത്രികളു ടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എലപ്പുള്ളിയില്‍ ആധുനിക സജ്ജീകരണത്തോടുകൂടി നിര്‍മ്മിക്കുന്ന കെട്ടിടത്തിന് 17.5 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. അഞ്ച് നിലകളിലായാണ് ആശുപത്രി കെട്ടിടം നിര്‍മ്മിക്കുന്നത്. അത്യാഹിത വിഭാഗം, ലേബര്‍ റൂം, സ്ത്രീകളുടെയും പുരു ഷന്മാരുടെയും കുട്ടികളുടെയും വാര്‍ഡുകള്‍, ഓപ്പറേഷന് തിയേറ്റര്‍, ഡോക്ടര്‍മാരുടെ മുറികള്‍, റിസപ്ഷന്, കോണ്‍ഫറന്‍സ് ഹാള്‍, അഡ്മിനിസ്ട്രേഷന് മുറി തുടങ്ങിയ സൗ കര്യങ്ങള്‍ പുതിയ കെട്ടിടത്തിലുണ്ടാകും. പുതുപ്പരിയാരത്ത് ആര്‍ദ്രം പദ്ധതിയില്‍ ഉള് പ്പെടുത്തി പത്തര ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തി. അകത്തേത്തറ, മലമ്പുഴ മരുതറോഡ്, മുണ്ടൂര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ 14 ലക്ഷം രൂപ വീതം ചെലവഴിച്ച് നവീകരി ച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. പുതുശ്ശേരി പി.എച്ച്.സി 15 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കി. കൊടുമ്പ് പി.എച്ച്.സിയുടെ ഒന്നാം ഘട്ട നവീകരണത്തിന് പതിനഞ്ചര ലക്ഷം രൂപ വിനിയോഗിച്ചെന്നും മന്ത്രി പറഞ്ഞു.
എ. പ്രഭാകരന് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനു മോള് മുഖ്യാതിഥിയായിരുന്നു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എച്ച്. ഷെരിഫ് സാങ്കേതിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുജാത, എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ടി.വി റോഷ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം. പത്മിനി ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി. വിശാലക്ഷി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡി ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്. രാജകുമാരി, മെഡിക്കല്‍ ഓഫീസര്‍ ഡോ. അനൂപ് എസ് വാര്യര്‍, എലപ്പുള്ളി ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ സുബ്രമണ്യന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
