മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പഞ്ചായത്തിലെ വട്ടമ്പലം പ്രദേശത്ത് വീട്ടിനു സമീപം കൂട്ടില്‍ കെട്ടിയിട്ടിരുന്ന ആടുകളെ ചത്തനിലയില്‍ കണ്ടെത്തി. ആക്രമിച്ചത് വന്യ ജീവിയായിരിക്കുമെന്നാണ് ഉടമയും പ്രദേശവാസികളും പറയുന്നത്. എന്നാല്‍ കാല് പ്പാടുകള് പരിശോധിച്ചതില്‍ നിന്നും ആടുകളെ ആക്രമിച്ചുകൊന്നത് തെരുവുനായ്ക്ക ളാണെന്നാണ് വനംവകുപ്പ് അധികൃതരുടെ വിശദീകരണം. ഉപജീവനമാര്‍ഗമായ ആടുകളെ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് വട്ടമ്പലം ആസാദ് റോഡിലെ പാലാത്ത് പി.ജെ സെബാസ്റ്റ്യനും കുടുംബവും. ബുധനാഴ്ച സെബാസ്റ്റിയനും ഭാര്യയും നിലമ്പൂരിലെ ബന്ധുവീട്ടില്‍ പോയതായിരുന്നു. ഇന്നലെ രാവിലെ ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് കൂട്ടില്‍ കെട്ടിയിരുന്ന അഞ്ച് ആടുകളേയും ചത്തനിലയില്‍ കണ്ടെത്തിയത്. ഒരെണ്ണ ത്തെ പൂര്‍ണമായും ഭക്ഷിച്ചനിലയിലാണ്. രണ്ട് ആടുകള്‍ കൂടിനകത്തും മറ്റുള്ള പുറ ത്തും കിടന്നനിലയിലായിരുന്നു. കൂടും തകര്‍ത്തിട്ടുണ്ട്. രാവിലെ പ്രദേശവാസി ഇതു വഴി നടന്നുപോകുമ്പോള്‍ മൂന്നോളം നായ്ക്കളെ കണ്ടതായും പറയുന്നുണ്ട്. ജനവാസം കുറഞ്ഞ ഈഭാഗത്ത് തെരുവുനായ്ക്കളുടെ ശല്ല്യമില്ലെന്നും പ്രദേശത്തുള്ളവര്‍ പറയു ന്നു. പരന്നതും വലിപ്പമുള്ളതുമായ കാല്‍പ്പാടുകളാണ് കൂടിന് സമീപത്ത് നിന്നും കണ്ടെ ത്തിയിട്ടുള്ളത്. മാസങ്ങള്‍ക്ക് മുന്‍പ് അരിയൂര്‍ ഭാഗത്ത് റബര്‍തോട്ടത്തില്‍ വെച്ച് പുലി യെ കണ്ടതായി തൊഴിലാളികള്‍ പറഞ്ഞിരുന്നു. അരിയൂരില്‍ നിന്നും ആസാദ് റോഡ് ഭാഗത്തേക്ക് ഒരുകിലോമീറ്റര്‍ ദൂരമേയുള്ളൂ. പുലിയെ കുറുനരിയോ ആയിരിക്കും ആടുകളെ ആക്രമിച്ചതെന്നാണ് നാട്ടുകാരുടെ സംശയം. കുറുനരിയുടെ സാന്നിദ്ധ്യം പ്രദേശത്തുള്ളതായും പ്രദേശവാസികള്‍ പറയുന്നു. വിവരമറിയിച്ചപ്രകാരം തിരുവി ഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും വനപാലകരും മണ്ണാര്‍ക്കാട് പൊലിസും സ്ഥലത്തെത്തി പരിശോധന നടത്തി. കാല്‍പ്പാടുകളും മറ്റും പരിശോധിച്ചതില്‍ നിന്നും തെരുവുനായ്ക്കളുടെ ആക്രമണം മൂലമാണ് ആടുകള്‍ കൊല്ലപ്പെട്ടതെന്നാണ് വ്യക്ത മായിട്ടുള്ളതെന്ന് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് അധികൃതര്‍ അറിയിച്ചു. ഒന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും നഷ്ടപരിഹാരം ലഭ്യമാകുന്നതിനുള്ള നടപടി കള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് വീട്ടുടമ ആവശ്യപ്പെട്ടു.
