മണ്ണാര്‍ക്കാട്: എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കലോത്സവം തുടങ്ങി. രണ്ടുദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ മുന്നൂറോളം വിദ്യാര്‍ഥികളാണ് മാറ്റുരയ്ക്കുന്നത്. എം.ഇ.എസ്. കേരള സിലബസ് സ്കൂള്‍ സ്ഥിരം സമിതി അധ്യക്ഷന്‍ വി.യു ഹംസക്കോയ ഉദ്ഘാടനം ചെയ്തു. സംഗീത സംവിധായകന് ഗോകുല്‍കൃഷ്ണ മുഖ്യാതിഥിയായി. റിപ്പോര്‍ട്ട ടിവി യങ് ജീനിയസ് സംസ്ഥാന മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ വിദ്യാര്‍ഥിനി നഹ ഫാത്തിമയെ ആദരിച്ചു. വിദ്യാലയങ്ങള്‍ക്ക് ഐ.എസ്.ആര്.ഒ. നല്കുന്ന അവാര്‍ഡും വിതരണം ചെയ്തു. സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ചെയര്മാന് ഷെറിന് അബ്ദുല്ല അധ്യക്ഷനായി. സ്കൂള്‍ സെക്രട്ടറി കെ.പി അക്ബര്‍, ട്രഷറര്‍ അബ്ദു കീടത്ത്, വൈസ് ചെയര്മാന് അഡ്വ.മുനീര്‍ പാറക്കല്‍, പി.ടി.എ. പ്രസിഡന്റ് കെ.പി അഷ്റഫ്, വാര്‍ഡ് കൗണ്‍സിലര്‍ ഷറഫുന്നിസ സൈദ്, പ്രിന്‍സിപ്പല്‍ എ.ഹബീബ്, പ്രധാന അധ്യാപിക കെ.ആയിഷാബി തുടങ്ങിയവര്‍ സംസാരിച്ചു.
