മണ്ണാര്‍ക്കാട്: ശമ്പള കുടിശ്ശിക ലഭിക്കാത്തതിനെ തുടര്‍ന്ന് ക്ഷേത്രം വളപ്പില്‍ കുടിശ്ശിക ബോര്‍ഡ് സ്ഥാപിച്ച് ക്ഷേത്രം ജീവനക്കാരുടെ പ്രതിഷേധം.മലബാര്‍ ദേവസ്വം ബോര് ഡിന് കീഴിലുള്ള പള്ളിക്കുറുപ്പ് മഹാവിഷ്ണു ക്ഷേത്രത്തിലാണ് ജീവനക്കാര്‍ കുടിശ്ശിക ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. ശമ്പള കുടിശ്ശികയായ ലക്ഷങ്ങള്‍ ലഭിക്കാതെയും ചികി ത്സിക്കാന്‍ പണമില്ലാതെയും രണ്ടുമാസം മുന്‍പ് മരിച്ച ക്ഷേത്രം ജീവനക്കാരനായ ചന്ദ്രന്റെ കുടിശ്ശികയുള്‍പ്പെടെ ഒമ്പതുപേരുടെ പട്ടികയാണ് ബോര്‍ഡിലുള്ളത്. എല്ലാ ജീവനക്കാര്‍ക്കുമായി 2024 ഡിസംബര്‍വരെ 26. 61 ലക്ഷംരൂപയാണ് ലഭിക്കാനുള്ളത്. ഇതില്‍ ഏറ്റവും കൂടുതലുള്ളത് മുന്‍ മേല്‍ശാന്തിയായ ഇ.എം. ശങ്കരനാരായണന് നമ്പൂതിരിക്കാണ്. 5.40 ലക്ഷമാണ് ശമ്പള കുടിശ്ശിക ലഭിക്കാനുള്ളതായി ബോര്‍ഡിലു ള്ളത്. മരിച്ച ചന്ദ്രന് 3.91 ലക്ഷവും ലഭിക്കാനുണ്ട്. ചന്ദ്രന്റെ ഭാര്യ ചന്ദ്രികയ്ക്ക് ക്ഷേത്ര ത്തില്‍ സ്വീപ്പര്‍ തസ്തികയില്‍ ജോലി ലഭ്യമാക്കിയതുമാത്രമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ആശ്വാസകരമായ നീക്കം. കെ.വി മുരളീധരന് 4.62 ലക്ഷം, പി. ധന്യ 3.76 ലക്ഷം, പി.രത്നകുമാരി 3.68 ലക്ഷം, എന്‍.സുരേഷ്കുമാര്‍ 1.74 ലക്ഷം, എ.പി. ബാബു 1.43 ലക്ഷം, എ.പി. ചന്ദ്രിക പൊതുവാള്‍സ്യാര്‍ 1.34 ലക്ഷം, മേല്‍ശാന്തി പി.എം. ഉണ്ണികൃഷ്ണന് നമ്പൂതിരി 68,000 രൂപ എന്നിങ്ങനെയാണ ജീവനക്കാര്‍ക്ക് ലഭിക്കാനുള്ള കുടിശ്ശികയായി ബോര്‍ഡിലുള്ളത്. ജീവനക്കാരുടെ ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാകാ ത്തതിനാലും ഭക്തജനങ്ങള്‍ ഉള്‍പ്പടെയുള്ള സമൂഹത്തിലെ ആളുകള്‍ ജീവനക്കാരുടെ പ്രശ്നങ്ങള്‍ അറിയാനുമാണ് ഇത്തരത്തില്‍ ബോര്‍ഡ് സ്ഥാപിച്ചതെന്ന് ജീവനക്കാരനായ എന്‍.സുരേഷ് കുമാര്‍ പറഞ്ഞു.
