തച്ചനാട്ടുകര : ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന അമ്മയ്ക്കൊരു തൈ പദ്ധതിക്ക് തുടക്കമായി. അങ്കണവാടിയിലെ കുട്ടികളുടെ അമ്മമാര്‍ക്ക് വൃക്ഷതൈകള്‍ വിതരണം ചെയ്യുന്ന പദ്ധതിയാണിത്. കുഞ്ഞുമക്കളോ ടുള്ള സ്നേഹവും കരുതലും പോലെ മണ്ണിനേയും മരങ്ങളേയും സ്നേഹിക്കാനും പരിചരിക്കാനും പ്രേരണ നല്‍കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പഞ്ചായത്തിലെ 26 അങ്കണവാടിയിലെ മൂന്നൂറോളം കുട്ടികളുടെ അമ്മമാര്‍ക്ക് പേര, ചാമ്പ തുടങ്ങിയ ഫലവൃക്ഷതൈകള്‍ വിതരണം ചെയ്തു. അങ്കണവാടികളില്‍ പോഷകത്തോട്ടമൊരുക്കു ന്ന പദ്ധതിക്കും തുടക്കംകുറിച്ചു. നാട്ടുകല്‍ അങ്കണവാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പാര്‍വതി ഹരി ദാസ് അധ്യക്ഷയായി. മെമ്പര്‍മാരായ പി.മന്‍സൂറലി,സി.പി.സുബൈര്‍, കെ.പി.ഇല്യാസ്, എ.കെ വിനോദ്, ഇ.എം.നവാസ്, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ രമാദേവി, ഹെല് ത്ത് ഇന്‍സ്പെക്ടര്‍ കെ.ബാലകൃഷ്ണന്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രിയന്, അങ്കണവാ ടി ജീവനക്കാര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
