മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനുവേണ്ടി തന്റെ പുരുഷായുസ്സത്രയും ഉഴിഞ്ഞുവെച്ച കര്‍മ്മനിരതനായ നേതാവായിരുന്നു പി.ജെ പൗലോസ്. പാര്‍ട്ടിയിലെ മണ്ണാര്‍ക്കാട്ടെ സൗമ്യനായ മുഖവുമായിരുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കോണ്‍ഗ്രസിലെത്തിയ മണ്ണാര്‍ക്കാട്ടുകാരുടെ പി.ജെ അന്നും ഇന്നും അടിയുറച്ച കോണ്ഗ്രസുകരനായാണ് പൊതുപ്രവര്‍ത്തനവും ജീവിതവും കൊണ്ടുപോയത്. ലാളിത്യമുള്ള ജീവിതം അതിന്റെ അടയാളമായിരുന്നു.
ആദ്യകാലത്ത്, ജില്ലയിലും പ്രത്യേകിച്ച് മണ്ണാര്‍ക്കാട്, അട്ടപ്പാടി മേഖലകളില്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച നേതാക്കളുടെ കൂട്ടത്തില്‍ പി.ജെയു മുണ്ട്. പാര്‍ട്ടിയുടേയും പോഷകസംഘടനകളുടേയും നേതൃസ്ഥാനങ്ങള്‍ വഹിച്ച അദ്ദേ ഹം മണ്ഡലം പ്രസിഡന്റ് മുതല്‍ കെ.പി.സി.സിയുടെ സെക്രട്ടറി സ്ഥാനം വരെ അലങ്ക രിച്ചു. ഒരുതവണ തച്ചമ്പാറ ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജില്ലാ പഞ്ചായത്ത് അംഗവുമായി. പ്രതിപക്ഷനേതാവുമായിരുന്നു. പിന്നീട് ഒരിക്കല്‍പ്പോലും അദ്ദേഹം പാര്‍ലിമെന്ററി സ്ഥാനത്തേക്ക് എത്തിയിരുന്നില്ല. വിവിധ സമയങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ജില്ലയില്‍ പലപ്പോഴും പി.ജെയുടെ പേര് ഉയര്‍ന്നുവന്നിരുന്നു. അവസാനനിമിഷം പരിഗണിക്കപ്പെടാതെ പോയിട്ടും ഒരുപരാതിയും ഉന്നയിച്ചിട്ടില്ല.
സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടിയെ തള്ളിപ്പറയുകയോ നേതാക്കന്മാര്ക്കെതിരെ പ്രസ്താവന നടത്താനോ പി.ജെ. ഒരുസമയത്തും മുതിര്‍ന്നിട്ടില്ലെന്ന് ഒരിക്കല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ പറഞ്ഞിട്ടുണ്ട്. ഒരു പുരുഷായുസ്സ് മുഴുവന്‍ പാര്‍ട്ടിക്ക് വേണ്ടി ചെലവഴിച്ച അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകനാണ് പൗലോസ് എന്നാണ് ഉമ്മന്‍ചാണ്ടി അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. വിദ്യാര്‍ഥി രാഷ്ട്രീയ കാലം മുതല്‍ ഉമ്മന്‍ചാണ്ടിയുമായി സൗഹൃദം പുലര്‍ത്തിയിരുന്ന പൗലോസ് അദ്ദേഹത്തിന്റെ വിശ്വ സ്തനുമായിരുന്നു. പാലക്കാട് ജില്ലയില്‍ എത്തുന്ന അവസരങ്ങളിലെല്ലാം പൗലോസിന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ചാണ് ഉമ്മന്‍ചാണ്ടി മടങ്ങാറുള്ളത്. കൂടാതെ എ.കെ. ആന്റണി ഉള്‍പ്പടെയുള്ള പാര്‍ട്ടിയിലെ ഉന്നത നേതാക്കളുമായും അടുത്തബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എ യുമായിരുന്ന പി.ബാലന്റെ പ്രിയപ്പെട്ട ശിഷ്യനും സന്തതസഹചാരിയുമായിരുന്നു.
യൂത്ത് കോണ്‍ഗ്രസിലെ സമകാലീനര്‍ മാറിമാറി മുഖ്യമന്ത്രിമാരായിട്ടും കെ.പി.സി. സിയിലെ ഒരു ജംബോ കമ്മിറ്റി അംഗം മാത്രമായി മരണംവരെ പി.ജെ. പൗലോസ് തുടര്‍ന്നു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് പൊതുജീവിതത്തില്‍ നിന്നും അദ്ദേഹം വിട്ടുനിന്നിട്ടുള്ളത്. ആസമയത്തും ഫോണിലൂടെ ബന്ധപ്പെട്ട് വിവരങ്ങള്‍ അന്വേഷി ക്കുമായിരുന്നു. മറ്റുരാഷ്ട്രീയ കക്ഷിനേതാക്കളുമായി രാഷ്ട്രീയത്തിനുമപ്പുറം വ്യ ക്തിബന്ധം കാത്തുസൂക്ഷിച്ചിരുന്നു. അരനൂറ്റാണ്ടുകാലത്തോളം മണ്ണാര്‍ക്കാട്ടെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞുനിന്നിരുന്ന പി.ജെ പൗലോ സിന്റെ വിയോഗമറിഞ്ഞ് നാടിന്റെ നാനാദിക്കുകളില്‍ നിന്നും നിരവധി ആളുക ളാണ് തെങ്കരയിലെ പനയാരംപിള്ളില്‍ വീട്ടിലേക്കെത്തുന്നത്.
