മണ്ണാര്‍ക്കാട്: കേരള പ്രവാസി ലീഗ് ജില്ലാ പ്രതിനിധി സമ്മേളനം തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിമുതല്‍ മണ്ണാര്‍ക്കാട് ഫായിദ കണ്വെന്ഷന് സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതിജീവനരാഷ്ട്രീയത്തിന്റെ ഏഴര പതിറ്റാണ്ട് എന്ന പ്രമേയത്തില്‍ 25, മുതല്‍ 27 വരെ പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് പ്രവാസിലീഗ് പ്രതിനി ധി സമ്മേളനം നടത്തുന്നത്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍.ഷംസുദ്ദീന് എം. എല്‍.എ. ഉദ്ഘാടനം ചെയ്യും. സംഘടനയിലെ അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങ ള്‍ക്കും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയുമായി സഹകരിച്ചുള്ള ചികിത്സാ ആനുകൂല്യ കാര്‍ഡിന്റെ പ്രഖ്യാപനവും ജില്ലയിലെ പ്രവാസി ലീഗ് സ്ഥാപക നേതാ ക്കളെയും ആദരിക്കും.സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന് രണ്ടത്താണി, സെക്രട്ടറി യേറ്റ് അംഗം കളത്തില്‍ അബ്ദുല്ല, ജില്ലാ പ്രസിഡന്റ് മരക്കാര്‍ മാരായമംഗലം, ജില്ലാ ജനറല്‍ സെക്രട്ടറി ടി.എ സിദ്ദീഖ്, പി.ഇ.എ സലാം മാസ്റ്റര്‍, പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂര്‍, ദേശീയ കണ്‍വീനര്‍ എം.എസ് അലവി, സംസ്ഥാന സെക്രട്ടറി ഇബ്ബിച്ചി മമ്മു, ജില്ലാ പ്രസിഡന്റ് കെ.ടി കുഞ്ഞിമുഹമ്മദ് തുടങ്ങി മുസ്ലിം ലീഗ്, പ്രവാസി ലീഗ്, മറ്റ് പോഷക സംഘടനാ നേതാക്കള്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രവാസി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ തെക്കന്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഹമീദ് ഹാജി, മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് സി.കെ അബ്ദുല്‍ റഹ്മാന്, കോങ്ങാട് മണ്ഡലം സെക്രട്ടറി ബഷീര്‍ കഞ്ഞിച്ചാലില് തുടങ്ങിയവര്‍ പങ്കെടുത്തു.
