അലനല്ലൂര്‍ : എടത്തനാട്ടുകര ടി.എ.എം.യു.പി. സ്കൂളിലെ ഈ വര്‍ഷത്തെ സ്കൂള്‍ കായികമേള സമാപിച്ചു.മൂന്നു ദിവസങ്ങളിലായാണ് മേള നടന്നത്.നാല് ഹൗസുക ളിലായി 800 അധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.സ്കൂള്‍ മാനേജര്‍ പി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ. പി. ഉണ്ണീന്‍ ബാപ്പു അധ്യക്ഷനായി. ഫുട് ബോള്‍ ഫ്രീ സ്റ്റൈല്‍ കളിക്കാരായ നിഫിന്, ആദില്‍ എന്നിവര്‍ മുഖ്യാതിഥികളായി. പ്രധാന അധ്യാപകന് ടി.പി സഷീര്‍,മുന്‍ പ്രധാന അധ്യാപകന് ടി.കെ മുഹമ്മദ്, ടി.കെ നജീബ്, പി.കെ കുഞ്ഞമ്മു ,കണ്‍വീനര്‍മാരായ പി.അജീര്‍ അബ്ദുല്‍ കരീം, എ.അസ്മ എന്നിവര്‍ സംസാരിച്ചു.
