മണ്ണാര്‍ക്കാട്: കുടുംബവഴക്കിനെത്തുടര്‍ന്ന് യുവതിയെ ശ്വാസംമുട്ടിച്ചുകൊലപ്പെ ടുത്തി. സംഭവത്തില്‍ ഭര്‍ത്താവിനെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റുചെയ്തു. കോട്ടയം അയര്‍നെല്ലി വെള്ളിമഠം ജയ്മോന്റെ മകള്‍ അഞ്ജുമോള്‍ (23) ആണ് കൊല്ലപ്പെട്ടത്. വീടിനുസമീപത്തെ ചെങ്കല്‍ ക്വാറിയില്‍ വീണുകിടക്കുന്ന നിലയിലായിരുന്നു മൃത ദേഹം.എളമ്പുലാശ്ശേരി വാക്കടപ്പുറം ആച്ചീരി യുഗേഷി(34)നെയാണ് പോലീസ് അറ സ്റ്റുചെയ്തത്. ബുധനാഴ്ച രാത്രി പത്തിനുശേഷമാണ് സംഭവം. ഇരുവരുംതമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് പൊലിസ് പറയുന്നു. കുടുംബകലഹംമൂലം മാനസികബുദ്ധി മുട്ടുകള്‍ നേരിട്ടിരുന്ന അഞ്ജു പറളിയിലെ ധ്യാനകേന്ദ്രത്തിലായിരുന്നു കുറച്ചു ദിവ സം. ബുധനാഴ്ചയാണ് തിരിച്ചെത്തിയത്. വീട്ടിലേക്ക് വരുന്നതിനിടെ വഴിയില്‍വെച്ച് ഇരുവരും വാക് തര്‍ക്കമുണ്ടാവുകയും അഞ്ജുവിനെ യുഗേഷ് കഴുത്തില്‍പ്പിടിച്ച് തള്ളിയപ്പോള്‍ വഴിയരികിലെ ചെങ്കല്‍ ക്വാറിയിലേക്ക് വീണെന്നുമാണ് പൊലിസി നോട് പറഞ്ഞിരുന്നത്.അതേസമയം, കഴുത്തില്‍പ്പിടിച്ച് ശ്വാസംമുട്ടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായതായി സി.ഐ. എംബി രാജേഷ് പറഞ്ഞു.ഇരുവരുടെയും പ്രണയവിവാഹമാണ്. രണ്ടുവര്‍ഷം മുന്‍പായിരുന്നു വിവാഹം. ഒരുവയസ്സുള്ള കുട്ടിയുമുണ്ട്. മാസങ്ങളായി വാക്കടപ്പുറത്തെ വാടകവീട്ടിലാണ് താമ സം. മുന്‍പും ഇവര്‍തമ്മിലുള്ള തര്‍ക്കത്തില്‍ പൊലിസും നാട്ടുകാരും പഞ്ചായത്ത് അധികൃതരും ഇടപെട്ടാണ് ഒത്തുതീര്‍പ്പാക്കിയിരുന്നത്. സംഭവത്തിനുശേഷം
യുഗേഷ് പൊലിസ്സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഡി.വൈ.എസ്.പി. എം. സന്തോഷ് കുമാര്‍, സി.ഐ. എം.ബി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി തുടര്‍നടപടികളും സ്വീകരിച്ചിരുന്നു. വിരലടയാളവിദഗ്ധരും ഫോറന്‍സിക് സംഘവും സ്ഥത്തെത്തി തെളിവെടുത്തു. തൃശൂര്‍മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് വൈകീട്ടോടെ പ്രതിയുടെ അറസ്റ്റുരേഖപ്പെടുത്തി.
