അഗളി: ഒരാഴ്ചക്കിടെ അഗളി റേഞ്ചില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ പിടികൂടിയത് 2934 ലിറ്റര്‍ വാഷ്.ഏപ്രില്‍ 19 മുതല്‍ 26 വരെയുള്ള കണക്കാണിത്.വനമേഖലയോട് ചേര്‍ന്നും പുഴയോരങ്ങ ളിലുമാണ് പ്രധാനമായും എക്‌സൈസ് പരിശോധന നടത്തിയ ത്.പ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണ്..പുതൂര്‍ ചാവടി യൂര്‍, പാട വയല്‍ തേക്കുംപന ഊര്, ഷോളയൂര്‍ ഊത്തുക്കുഴി വാഴ ക്കര പള്ളം ദേശം,ഗൊഞ്ചിയൂര്‍ ഊര്, പാടവയല്‍ തേക്കുപ്പന ഊര്, പുതൂര്‍ ചൂട്ടറ പ്രദേശങ്ങളിലാണ് കഴിഞ്ഞ ആറ് ദിവസത്തിനിടെ റെയ്ഡ് നടന്നത്.

വാഷ് പിടികൂടിയ കണക്ക് ഇങ്ങിനെ

ഏപ്രില്‍ 19: പുതൂര്‍ ചാവടിയൂരിലെ വെള്ളച്ചാലില്‍ നിന്നും 504 ലിറ്റര്‍

ഏപ്രില്‍ 20: തേക്കുപന ഊരില്‍ ചെന്തവമലയുടെ സമീപത്തെ നീര്‍ച്ചാലിന് സമീപത്ത് നിന്നും 1230 ലിറ്റര്‍

ഏപ്രില്‍ 22: ഷോളയൂര്‍ വാഴക്കര പള്ളംപുഴയുടെ സമീപത്ത് നിന്നും 90 ലിറ്റര്‍

ഏപ്രില്‍ 23:ഷോളയൂര്‍ ഗോഞ്ചിയൂര്‍ ഊരിലെ എഴുത്ത്കല്‍ പാറയുടെ അടിഭാഗത്ത് കൂടി ഒഴുകുന്ന അരുവിയ്ക്ക് സമീപത്തെ പാറക്കെട്ടുകള്‍ക്കിയില്‍ നി്ന്നും 338 ലിറ്റര്‍

ഏപ്രില്‍ 24: തേക്കുപ്പന ഊരില്‍ ചെന്തമാലയുടെ ആറ് കിലോമീറ്റര്‍ ഉള്ളിലായി അരുവിക്ക് സമീപത്തെ പാറക്കെട്ടുകള്‍ക്കിടിയില്‍ നിന്നും 490 ലിറ്റര്‍

ഏപ്രില്‍ 26: പുതുര്‍ ചൂട്ടറ ഊരില്‍ നിന്നും അഞ്ച് കിലോ മീറ്റര്‍ മാറി ഒഴുകുന്ന നീര്‍ച്ചാലിന്റെ വടക്ക് മുകള്‍ ഭാഗത്ത് പാറക്കെട്ടുകള്‍ക്കിടയിലും കുറ്റിക്കാടുകള്‍ക്കിടയിലും ഒളിപ്പിച്ച് വെച്ചിരുന്ന 282 ലിറ്റര്‍.

പിടികൂടിയ വാഷ് സ്ഥലത്ത് തന്നെ എക്‌സൈസ് നശിപ്പിച്ചു. വാറ്റു പകരണങ്ങളും പിടികൂടിയിട്ടുണ്ട്.വന്‍തോതിലുള്ള വാഷ് വേട്ട മേഖലയില്‍ വ്യാജ വാറ്റ് സജീവമാണെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.കഴിഞ്ഞ ഒരാഴ്ചക്കിടെ അഗളിയില്‍ നടന്ന പരിശോധന യില്‍ കൂടുതലും പുഴയോരങ്ങള്‍ കേന്ദ്രീകരിച്ചാണ്.അതേ സമയം റെയ്ഡ് ശക്തിപ്പെടുത്തിയതോടെ വാറ്റുകാര്‍ എക്‌സൈസിന് എത്തി പ്പെടാന്‍ പ്രയാസമുള്ള ഉള്‍മേഖലയിലേക്ക് നീങ്ങുകയാണ്.അഞ്ചും ആറും കിലോമീറ്റര്‍ ഉള്‍ഭാഗത്തേക്ക് നീങ്ങുകയാണ് വ്യാജ വാറ്റു കാര്‍. എന്നാല്‍ ഇവരെ വരുതിയിലാക്കാന്‍ പരിശോധന കര്‍ശന മാക്കി പിറകെ തന്നെയുണ്ട് എക്‌സൈസ്.

അഗളി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജയപ്രസാദ് , പ്രിവന്റീവ് ഓഫീസര്‍മാരായ ആര്‍.എസ്.സുരേഷ്, കെ.രാജേഷ്., രാമചന്ദ്രന്‍.കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീകുമാര്‍ വാക്കട, ലക്ഷ്മണ്‍,ഷിനോജ്,സുരേഷ്, ശ്രീലത, പി.ബി.ജോണ്‍സണ്‍, ഷിനോജ്, ശ്രീനാഥ്, ഭോജന്‍, ലിസി,പ്രേംകുമാര്‍,അജീഷ്,ലക്ഷ്മണന്‍, ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രസാദ്.കെ, ഇ. പ്രമോദ്, പ്രദീപ് ആര്‍, ഫ്രെനെറ്റ് ഫ്രാന്‍സിസ്, രങ്കന്‍. കെ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രജിത. പി,ഐ.ബി പ്രിവന്റീവ് ഓഫിസര്‍ മാരായ സെന്തില്‍കുമാര്‍, റിനോഷ്, സജിത്ത്, യൂനസ്സ് എന്നിവര്‍ വിവിധ ദിവസങ്ങളില്‍ നടന്ന റെയ്ഡില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!