പാലക്കാട്: ലീഗല്‍ സര്‍വീസസ് അതോറിറ്റി സംഘടിപ്പിച്ച നാഷണല്‍ ലോക് അദാ ലത്തില്‍ പാലക്കാട് ജില്ലയിലെ വിവിധ കോടതികളിലായി 368 കേസുകള്‍ തീര്‍പ്പാക്കി. വിവിധ കേസുകളിലായി 8,06,57,012 രൂപ വിധിക്കുകയും ചെയ്തു. വാഹനാപകട നഷ്ട പരിഹാര കേസുകളില്‍ അര്‍ഹരായ ഇരകള്‍ക്ക് 6,08,56,866 രൂപ നഷ്ടപരിഹാരമായി നല് കി. ദേശസാത്കൃത, സ്വകാര്യ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുമായി ബന്ധ പ്പെട്ട വായ്പാ പരാതികളില്‍ 1,87,13,602 രൂപ തിരിച്ചടവായി ലഭിച്ചു. മജിസ്ട്രേറ്റ് കോടതി കളില്‍ നടന്ന പ്രത്യേക സിറ്റിങ്ങില്‍ 2726 പിഴ കേസുകളില്‍ നിന്നായി 46,60,000 രൂപ സര് ക്കാരിലേക്ക് ലഭിച്ചു. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി കെ.ഇ. സാലിഹ്, അഡീഷണല്‍ ജില്ലാ ജഡ്ജി വിനായക റാവു.ആര്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി/സിവില്‍ ജഡ്ജ് ദേവിക ലാല്‍ എന്നിവര്‍ ലോക് അദാലത്തിന് നേതൃത്വം നല്കി.
