മണ്ണാര്‍ക്കാട്: 2024 ജൂലൈ ഒന്നു മുതല്‍ നടപ്പാക്കേണ്ട പെന്ഷന് പരിഷ്കരണത്തിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് കേരളാ സര്‍വീസ് പെന്‍ഷനേഴ്സ് ലീഗ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍, തെങ്കര പഞ്ചായത്ത് സംയുക്ത കണ്വെന്ഷന് ആവശ്യപ്പെട്ടു. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയെ ജി.എസ്.ടിയില്‍ നിന്നൊഴിവാക്കിയതിനാല്‍ സര്‍വീസ് പെന്‍ ഷന്കാരുടെ മെഡിസെപ് പ്രീമിയം തുക വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേ ക്ഷിക്കണം. അപാകതകള്‍ പരിഹരിച്ച്മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ മാസം 25 മുതല്‍ 27വരെ പാലക്കാട് നടക്കുന്ന മുസ്ലിം ലീഗ് ജില്ലാ സമ്മേളനം വിജയിപ്പിക്കാനും തീരുമാനിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. കെ.പി അബ്ദുറഹ്മാന് അധ്യക്ഷനായി. മണ്ഡലം പ്രസിഡണ്ട് എം.അബ്ദു ഫാറൂഖി മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് കെ.സി അബ്ദുറഹ്മാന്, ജനറല്‍ സെക്രട്ടറി മുജീബ് പെരുമ്പിടി, നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യ ക്ഷന്‍ സി.ഷഫീഖ് റഹ്മാന്, കെ.എസ്.പി.എല്‍ മണ്ഡലം ജനറല്‍ സെക്രട്ടറി കെ.പി അബ്ദുല്‍ മജീദ്, പാറയില്‍ മുഹമ്മദലി, ഹമീദ് കൊമ്പത്ത്, ടി.പി ഉസ്മാന്, കെ.അബ്ദു റഹ്മാന്, വി.അബ്ദുറഹ്മാന്, എം.സൈനബ, സി.എന്‍.നസീഹ സംസാരിച്ചു.
മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികളായി കെ.പി.അബ്ദുറഹ്മാന് (പ്രസിഡന്റ്), പ്രൊഫ. കെ.മുസ്തഫ, സി.എന്‍ നസീഹ(വൈസ് പ്രസിഡന്റ്), പി.മുഹമ്മദാലി (സെക്രട്ടറി), സൈദ് മുസ്തഫ, ടി.പി ആസ്യ(ജോ.സെക്രട്ടറി), ടി.പി ഉസ്മാന്(ട്രഷറര്‍) എന്നിവരെയും തെങ്കര പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി സി.സൈദ് മുഹമ്മദ് (പ്രസിഡന്റ്), പി.പി സ ലാഹുദ്ദീന്‍, സി.മുഹമ്മദലി (വൈസ് പ്രസിഡന്റ്) പി.ഉമ്മര്‍(സെക്രട്ടറി), കെ.ജബ്ബാര്‍, സി.കെ മുഹമ്മദ്(ജോ.സെക്രട്ടറി) കെ.അബ്ദുറഹ്മാന് (ട്രഷറര്‍) എന്നിവ രെയും തിരഞ്ഞെടുത്തു.
