മണ്ണാര്‍ക്കാട്: എം.ഇ.എസ്. ഡെന്റല്‍ കോളേജും എം.ഇ.എസ്. കല്ലടി കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റും സംയുക്തമായി ‘ദന്ത സംരക്ഷണം – പുഞ്ചിരി ‘- എന്ന പേരില്‍ മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളേജില്‍ ക്യാംപ് സംഘടിപ്പിച്ചു.കോളജ് ചെയര്മാന് കെ.സി.കെ സയ്യിദ്അലി, കോളജ് പ്രിന്‍സിപ്പല്‍ ഡോ.സി.രാജേഷ്, എന്‍എസ് എസ് കോര്‍ഡിനേറ്റര്‍ ഡോ. എ.പി ജൂലിയ, ഡോ.സബിന്‍ സിദ്ദിഖ് എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലും ബോധവത്കരണത്തിലും കോളജിലെ വിദ്യാര്‍ഥികളും അധ്യാപക-അനധ്യാപകരും പങ്കെടുത്തു.
