മണ്ണാര്‍ക്കാട്: ദ്വാപരയുഗ സ്മരണകളുണര്‍ത്തി പോത്തോഴിക്കാവില്‍ നടന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര മയില്പ്പീലിയഴകായി. ഇന്ന് വൈകിട്ട് നാലുമണിക്ക് പോത്തോഴി ക്കാവില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര ഗ്രാമവഴികള്‍ താണ്ടി കാറ്റില്ലാമുറ്റം വിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു.

ഉണ്ണിക്കണ്ണന്മാരും രാധമാരും തോഴിമാരും വീഥികളെ വൃന്ദാവനമാക്കി. കൃഷ്ണലീല കള്‍ ചീത്രികരിച്ച നിശ്ചല -ചലനദൃശ്യങ്ങളും, ഗോപികാനൃത്തവുമെല്ലാം ശോഭായാത്ര ക്ക് മിഴിവേകി. വാദ്യമേളങ്ങള്‍ അകമ്പടിയായി.

ശോഭയാത്ര കാണാന്‍ വഴിവക്കില്‍ ജനം കാത്തുനിന്നിരുന്നു. പ്രദേശവാസികളുടെ നേതൃത്വത്തില്‍ ശോഭയാത്ര ഐക്യത്തിന്റെയും ഭക്തിയുടേയും സന്ദേശമായി. രതീഷ് കൊക്കത്ത്, ശ്രീജു പുന്നശ്ശേരി, രതീഷ് പൂവക്കാട്ടില്‍, ഷിബു പുന്നശ്ശേരി, അമല്‍ ചന്ദ്രന് പുന്നശ്ശേരി, വിഷ്ണു കുന്നിയാരത്ത്, രഞ്ജിത്ത് പുന്നശ്ശേരി എന്നിവര്‍ നേതൃത്വം നല്കി.
