മണ്ണാര്‍ക്കാട്: അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റിയുടെ കോഴിക്കോട് മുതല്‍ തൃശ്ശൂര്‍ വരെയുള്ള ശാഖകളിലെ മുഴുവന്‍ ജീവനക്കാരേയും പങ്കെടുപ്പിച്ച് നടത്തിയ ഓണാ ഘോഷം ശ്രദ്ധേയമായി. നെല്ലിപ്പുഴ പാലാട്ട് റെസിഡന്‍സിയിലാണ് ആഘോഷപരി പാടികള്‍ നടന്നത്. യു.ജി.എസ്. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അജിത്ത് പാലാട്ട് ഉദ്ഘാടനം ചെയ്തു. ജനറല്‍ മാനേജര്‍ അഭിലാഷ് പാലാട്ട്, പി.ആര്.ഒ. കെ.ശ്യാംകുമാര്‍, എ.ജി.എം. ഹരിപ്രസാദ്, ഓപ്പറേഷന്‍സ് മാനേജര്‍ രാജീവ്, സെയില്‍സ് മാനേജര്‍മാരായ ശാസ്താ പ്രസാദ്, ഷമീര്‍ അലി, ഫിനാന്‍സ് മാനേജര്‍ ഹരീഷ്, വിവിധ ബ്രാഞ്ച് മാനേജര്‍മാര്‍, ജീവനക്കാര്‍, കുടുംബാംഗങ്ങള്‍ പങ്കെടുത്തു. ജീവനക്കാര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. വിഭവസമൃദ്ധമായ ഓണസദ്യയുണ്ടായി. മ്യൂസിക്കല്‍ ചെയര്‍, സുന്ദരിക്ക് പൊട്ടുതൊടല്‍, ബലൂണ്‍ മൂവിങ്, തീറ്റമത്സരം, വടംവലി മത്സരം എന്നിവയും നടന്നു. വിജയികള്‍ക്ക് സമ്മാനങ്ങളും നല്കി.
