മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴയിലെ വൈദ്യുതിതടസങ്ങളൊഴിവാക്കാനും അണക്കെട്ട് കേന്ദ്രീകരിച്ചുള്ള പുതിയ വനോദസഞ്ചാരപദ്ധതികള്ക്കുള്ള അധികവൈദ്യുതി ലഭ്യമാക്കാനും ഉപകാരപ്പെടുന്ന പുതിയ ഇലക്ട്രിക്കല്‍ സബ്സ്റ്റേഷന് നിര്‍മാണത്തി നുള്ള നടപടികള്‍ ആയില്ല.പദ്ധതിക്കുള്ള സ്ഥലം ജലവിഭവവകുപ്പില് നിന്ന് ലഭ്യമാ ക്കാനുള്ള ശ്രമങ്ങളാണ് വൈദ്യുതിവകുപ്പ് നടത്തുന്നത്. കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ പ്രൊജക്ട് ഓഫിസിന് സമീപത്തുള്ള അരയേക്കര്‍ സ്ഥലം പദ്ധതിക്കായി വിട്ടുനല്ക ണമെന്നാവശ്യപ്പെട്ട് വൈദ്യുതി വകുപ്പ് മാസങ്ങള്‍ക്ക് മുന്‍പ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ ജലസേചനവകുപ്പ് നല്കിയ റിപ്പോര്‍ട്ടിലും തുടര്‍നടപടികളായിട്ടില്ല.
33 കെ.വി. സബ് സ്റ്റേഷന് നിര്‍മിക്കാനാണ് പദ്ധതി. കൂടുതല്‍ സ്ഥലം ലഭ്യമായാല്‍ 110 കെ.വി.യാക്കാനും സാധ്യതയുണ്ട്. കെ.എസ്.ഇ.ബി. ട്രാന്സ്മിഷന് വിഭാഗം പാലക്കാട് ഡിവിഷന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.കാഞ്ഞിരപ്പുഴ, തച്ചമ്പാറ പഞ്ചായത്തുകളും തെങ്കര, കാരാകുര്‍ശ്ശി പഞ്ചായത്തുകളുടെ കുറച്ചുഭാഗ ങ്ങളുമാണ് സബ്സ്റ്റേഷന് പരിധിയില്‍ വരിക.നിലവില്‍ മണ്ണാര്‍ക്കാട് 110 കെ.വി. സബ് സറ്റേഷനില്‍ നിന്നാണ് ഇവിടങ്ങളിലേക്ക് വൈദ്യുതിയെത്തിക്കുന്നത്. പാലക്കയം, ഇരുമ്പകച്ചോല പോലെയുള്ള വിദൂരസ്ഥലങ്ങളിലേക്ക് വൈദ്യുതിവിതരണം ചെയ്യുന്ന സമയത്ത് വോള്‍ട്ടേജ് പ്രശ്നം, വൈദ്യുതിതടസമെല്ലം നേരിടുന്നുണ്ട്.ഊര്‍ജ്ജനഷ്ടവും സംഭവിക്കുന്നുണ്ട്.കൂടുതല്‍ ശേഷിയുള്ള ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കുകവഴി വോള്‍ട്ടേജ് മെച്ചപ്പെടുത്താനും വൈദ്യുതിവിതരണം സുഗമമാക്കാനും സാധിക്കും.
കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കാരാകുര്‍ശ്ശി പഞ്ചായത്തുകള്‍ക്കായി ജലഅതോറിറ്റി നടപ്പിലാക്കുന്ന കുടിവെള്ളപദ്ധതിയുടെ ജലശുദ്ധീകരണശാലയും പമ്പിങ് സറ്റേഷനും പുളിഞ്ചോട് ഭാഗത്തുമുണ്ട്.ഇവിടേക്കും വൈദ്യുതി വിതരണം ചെയ്യേണ്ടതുണ്ട്. അണ ക്കെട്ട് കേന്ദ്രീകരിച്ച് ആരംഭിച്ചിട്ടുള്ള വിനോദസഞ്ചാര പദ്ധതികള്‍ക്കും അധികലോഡ് വൈദ്യുതി വേണ്ടി വരും. മണ്ണാര്‍ക്കാട് 110 കെവി സബ് സ്റ്റേഷനില്‍ നിന്നും ലൈന്വലി ച്ച് ഇവിടേക്ക് വൈദ്യുതിയെത്തിക്കുമ്പോള് വോള്‍ട്ടേജ് പ്രശ്നമുള്‍പ്പെടെ നേരിട്ടേ ക്കാം.കൂടാതെ, വട്ടപ്പാറയിലും പൂഞ്ചോല ഭാഗത്തും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ജല വൈദ്യുതി പദ്ധതികളില്‍നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി വിതരണത്തിനാവ ശ്യ മായ ശേഷിയുള്ള ലൈനുകളും വേണം. ഇതിനെല്ലാം സബ്സ്റ്റേഷന് അനിവാര്യമാണ്.
