മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പാലാട്ട് റെസിഡന്‍സിയില്‍ രണ്ടുദിവസമായി നടത്തിവന്ന കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് ജില്ലാ സമ്മേളനം സമാപിച്ചു. എന്‍. ഷംസുദ്ദീന് എം. എല്‍.എ. ഉദ്ഘാടനം ചെയ്തു.ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍പോലും നിഷേധിച്ചു കൊണ്ട് പോകുന്ന സര്‍ക്കാരിന് ലഭിച്ച ശക്തമായ പ്രഹരമാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിമര്‍ശനങ്ങളെ ഭയക്കുകയാണ് സര്‍ക്കാര്‍. പാരഡിക്കെതിരെപോലും കേസെടുക്കുന്ന കാലത്ത് ആവിഷ്കാര സ്വാത ന്ത്ര്യത്തെ ഇടതുപക്ഷംമറന്നു പോയിരിക്കുകയാണെന്നും എംഎല്‍എ കൂട്ടിച്ചര്‍ത്തു. ജില്ലാ പ്രസിഡന്റ് സി.എച്ച് സുല്‍ഫിക്കറലി അധ്യക്ഷനായി .മുസ്ലിം ലീഗ് ജില്ലാ പ്രസി ഡന്റ് മരക്കാര്‍ മാരായമംഗലം മുഖ്യാതിഥിയായി.നിയുക്ത ജില്ലാ പഞ്ചായത്ത് അംഗം പി.പി അന്‍വര്‍ സാദത്ത്, ടി.എ സലാം, റഷീദ് ആലായന്‍, സംസ്ഥാന നേതാക്കളായ സിദ്ദീഖ് പാറോക്കോട്, ഇ.ആര് അലി, നാസര്തേളത്ത്, കെ.പി.എ സലീം, ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഷൗക്കത്തലി, ട്രഷറര്‍ സത്താര്താണിയന്,സലിം നാലകത്ത് എന്നിവര്‍ സംസാരിച്ചു. രാവിലെ മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് അധ്യാപകരുടെ പ്രകടനവുണ്ടായി. വിദ്യാഭ്യാസ സമ്മേളനം കെ.എസ്.ടി.യു. സംസ്ഥാന പ്രസിഡന്റ് കെ.എം അബ്ദുള്ള ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. അബ്ദുള്‍ നാസര്‍ അധ്യക്ഷനായി. വനിതാസമ്മേളനം കെ.എം. സാലിഹ ഉദ്ഘാടനം ചെയ്തു. കെ.പി. നീന അധ്യക്ഷയായി. അനുമോദനവും യാത്രയയപ്പും പി.ഇ.എ സലാം ഉദ്ഘാ ടനം ചെയ്തു. മണ്ണാര്‍ക്കാട് ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ സി. അബൂബക്കര്‍ മറ്റു നേതാ ക്കള്‍, രാഷ്ട്രീയസംഘടനാനേതാക്കള് പങ്കെടുത്തു. ഭാരവാഹികള്‍: കെ.പി.എ. സലീം (പ്രസിഡന്റ്),ടി. ഷൗക്കത്തലി (ജന.സെക്രട്ടറി), സത്താര്‍ താണിയന്‍ (ട്രഷറര്‍.).
