കോട്ടോപ്പാടം: തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ കച്ചേരിപറമ്പ് നെല്ലി ക്കുന്നില് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. 25 വയസ്സ് പ്രായം തോന്നിക്കുന്ന കൊമ്പനാനയുടെ ജഡം ഇന്ന് രാവിലെ കണ്ടെത്തിയത്. വനത്തോട് ചേര്‍ന്നുള്ള പ്രദേശ ത്തെ മസ്ജിദിന്റെ സ്ഥലത്താണ് പ്രദേശവാസികള്‍ രാവിലെ ആറോടെ കാട്ടാനയുടെ ജഡംകാണുന്നത്. തുടര്‍ന്ന് വനപാലകരേയും വിവരം അറിയിച്ചു. ഇതുപ്രകാരം വനപാ ലകര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി പ്രാഥമിക പരിശോധനില്‍ പരിക്കുക ളോ മറ്റോ കണ്ടെത്തിയിട്ടില്ല. പ്രദേശത്ത് സ്ഥിരമായി ഇറങ്ങുന്ന കാട്ടാനയാണിതെന്നാ ണ് വനംവകുപ്പ് ജീവനക്കാര്‍ നല്കുന്ന വിവരം. കമുകിന്തോട്ടത്തിലായി കിടന്ന ആന യുടെ ജഡം കയറുകെട്ടി മണ്ണുമാന്തിയന്ത്രമുപയോഗിച്ചാണ് സമീപത്തെ റോഡിലേക്കെ ത്തിച്ചത്. തുടര്‍ന്ന് ക്രെയിനിന്റെ സഹായത്തോടെ വാഹനത്തില്കയറ്റി പോസ്റ്റുമോര് ട്ടം നടപടികള്‍ക്കായി മുളകുവള്ളം വനത്തിലേക്ക് എത്തിച്ചു.അസി. ഫോറസ്റ്റ് വെറ്ററിന റി സര്ജന് ഡോ.ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തില്‍ വിദഗ്ദ്ധ സമിതിയുടെ മേ ല്നോട്ടത്തിലാണ് പോസ്റ്റുമാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. മണ്ണാര്‍ക്കാട് ഡി. എഫ്.ഒ. സി.അബ്ദുല്‍ ലത്തീഫ്, റെയ്ഞ്ച് ഓഫിസര്‍ ഇമ്രോസ് നവാസ് ഏലിയാസ്, തിരു വിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയി രുന്നു.
