അലനല്ലൂര്‍: ‘കുടുംബം, ധാര്‍മികത, സമൂഹം’ എന്ന പ്രമേയത്തില്‍ വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ഉപ്പുകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കുടുംബസംഗമം സംഘടിപ്പിച്ചു.ജനാധിപത്യവും, മതനിരപേക്ഷ മൂല്യങ്ങളും സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. വംശീയതയും, വര്‍ഗീയ ചിന്തകളും പ്രചരി പ്പിക്കുന്നത് ആശങ്കാജനകമാണ്. ഒക്ടോബര്‍ 10,11,12 തീയതികളില്‍ മംഗലാപുരത്ത് നടക്കുന്ന വിസ്ഡം സ്റ്റുഡന്റ്സ് പ്രോഫ്കോണ്‍, നവംബര്‍ 16 ന് പട്ടാമ്പിയില്‍ നടക്കുന്ന വിസ്ഡം യൂത്ത് ടീച്ചേഴ്സ് കോണ്‍ഫറന്‍സ് എന്നിവയുടെ പ്രചാരണ ഭാഗമായാണ് കുടുംബസംഗമം നടത്തിയത്.പിലാച്ചോല വിസ്ഡം സെന്ററില്‍ നടന്ന സംഗമം യൂത്ത് പാലക്കാട് ജില്ലാ പ്രസിഡന്റ് ഉണ്ണീന്‍ ബാപ്പു ഉദ്ഘാടനം ചെയ്തു. വിസ്ഡം മണ്ഡലം പ്രസി ഡന്റ് ഹംസ മാടശ്ശേരി അധ്യക്ഷനായി.എം. അബ്ദുറസാഖ് സലഫി, വി.കെ. ഉമ്മര്‍ മിശ്കാത്തി, മന്‍സൂഖ് അസ്ഹരി, വിസ്ഡം യൂത്ത് മണ്ഡലം പ്രസിഡന്റ് എം. മുഹമ്മദ് റാഫി, മണ്ഡലം ട്രഷറര്‍ മന്‍സൂര്‍ ആലക്കല്‍, വിസ്ഡം സ്റ്റുഡന്‍സ് മണ്ഡലം സെക്രട്ടറി വി. ബിന്‍ഷാദ്, പി. അബ്ദുസ്സലാം എം. സുല്‍ഫിക്കര്‍ സ്വലാഹി, അലി വെള്ളേങ്ങര, അബ്ദു സമദ് മഠത്തൊടി, കെ. ആശിഫ് എന്നിവര്‍ സംസാരിച്ചു.വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈ സേഷന്, വിസ്ഡം യൂത്ത്, വിസ്ഡം സ്റ്റുഡന്‍സ്, വിസ്ഡം വിമന്‍, വിസ്ഡം ഗേള്‍സ് യൂണിറ്റ് അംഗ ങ്ങള് ഫാമിലി മീറ്റില്‍ പങ്കെടുത്തു.പുതിയ യൂണിറ്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.
