മണ്ണാര്‍ക്കാട്: നഗരത്തിലെ കോടതിപ്പടി ഭാഗത്ത് ഉപയോഗശൂന്യമായ കിണറില്‍ അക പ്പെട്ട കാളക്കുട്ടിയെ അഗ്നിരക്ഷാസേന രക്ഷിച്ചു. കോടതിപ്പടിയില് പെട്രോള്‍ പമ്പിന ടുത്ത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപത്തെ ആള്‍മറയില്ലാത്ത കിണറി ലാണ് കാളവീണത്. ഇന്ന് രാവിലെ 8.45നായിരുന്നു സംഭവം. രാവിലെ മേയാന്‍വിട്ട കാള ക്കുട്ടിയെ കാണാതായതിനെതുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചി ലിലാണ് 40അടി താഴ്ചയുള്ള കിണറില്‍ അകപ്പെട്ടനിലയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്ത്തിലേര്പ്പെട്ടു. അഗ്നിരക്ഷാസേനയേയും വിവരമറിയിച്ചു. വട്ടമ്പ ലത്ത് നിന്നും അഗ്നിരക്ഷാനിലയം ഗ്രേഡ് സ്റ്റേഷന് ഓഫിസര്‍ ടി.സുരേഷിന്റെ നിര് ദേശപ്രകാരം സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ ശ്രീനിവാസന്റെ നേതൃ ത്വത്തില്‍ സേന അംഗങ്ങളായ വി.സുരേഷ്കുമാര്‍, ഷോബിന്‍ദാസ്, ടിജോ തോമസ്, കെ.വിസുജിത്ത്, പി.കെ അഖില്‍, അഭിജിത്ത് രാജ് എന്നിവര്‍ സ്ഥലത്തെത്തി. നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ നാട്ടുകാരുടെ സഹായത്തോടെ സേന കാളക്കുട്ടിയെ സുര ക്ഷിതമായി കിണറില്‍ നിന്നും പുറത്തെടുത്തു.
