മണ്ണാര്‍ക്കാട്: കേളി കലാ സാഹിത്യവേദിയുടെ ഒമ്പതാം വാര്‍ഷികാഘോഷം പ്രഭാഷക ന് വി.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.തുവ്വൂര്‍ വിമലഹൃദയാശ്രമ (ആകാശ പറവകള്‍) ത്തിന് ഈ വര്‍ഷത്തെ കേളി അവാര്‍ഡും സമ്മാനിച്ചു. മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഹാളില്‍ കേളി പ്രസിഡന്റ് എം. ചന്ദ്രദാസന്‍ അധ്യക്ഷനായി. സംസ്ഥാന അധ്യാ പക അവാര്‍ഡ് ജേതാവ് പി. ഗിരീഷിനെ മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി ആദരി ച്ചു. റൂറല്‍ ബാങ്ക് പ്രസിഡന്റ് പി.എന്‍ മോഹനന്, കേളി രക്ഷാധികാരികളായ ടി.ആര് സെബാസ്റ്റ്യന്‍, എം. പുരുഷോത്തമന്, കെ.വി രംഗനാഥന്, സെക്രട്ടറി ടി.ശിവപ്രകാശ്, ഖജാന്‍ജി എം.ജി സിജു, ഹസ്സന് മുഹമ്മദ്, അച്ചുതനുണ്ണി എന്നിവര്‍ സംസാരിച്ചു. മണ്ണാര് ക്കാട്ടെ കലാകാരന്മാരുടെ കലാവിരുന്നുമുണ്ടായി.
