മണ്ണാര്‍ക്കാട്: 2026 ഫെബ്രുവരി നാല് മുതല്‍ കാസര്‍കോട് കുണിയയില്‍ നടക്കുന്ന സമ സ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന സന്ദേശ ജാഥയ്ക്ക് 24ന് മണ്ണാര്‍ക്കാട് സ്വീകരണം നല്കുമെന്നന് ഭാരവാഹികള്‍ വാര് ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് നാലിന് നെല്ലിപ്പുഴയില്‍ നടക്കുന്ന സ്വീകര ണ സ്മേളനം ലക്ഷദ്വീപ് എം.പി. അഡ്വ. ഹംദുള്ള സഈദ് ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ പ്രസിഡന്റ് എം.പി. കുഞ്ഞുമുഹമ്മദ് മുസ് ലിയാര്‍ അധ്യക്ഷനാകും.വി.കെ ശ്രീകണ്ഠന് എം.പി.,എം.എല്‍.എമാരായ എന്‍.ഷംസുദ്ദീന്, മുഹ്സിന് പട്ടാമ്പി എന്നിവര്‍ മുഖ്യാതിഥികളാകും.സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും സംസ്ഥാന ഭാരവാഹികളും മത -സാമൂഹിക -രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും പങ്കെടുക്കും.മണ്ണാര്‍ക്കാട് ആല്‍ത്തറ ജങ്്ഷനില്നിന്ന് നിരവധി വാഹനങ്ങളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെ ജാഥാക്യാപ്റ്റനേയും അംഗങ്ങളേയും സ്വീകരിച്ച് ആനയിക്കും. ജില്ലാ കോര്‍ഡിനേഷന്‍ ഭാരവാഹികളും ശതാബ്ദിസന്ദേശ ജാഥ സ്വാഗതസംഘം ഭാരവാഹി കളും നേതൃത്വം നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ സമസ്ത ജില്ലാ സെക്രട്ടറി കെ.സി അബൂബക്കര്‍ ദാരിമി, എസ്.കെ.ജെ.എം. ജില്ലാ പ്രസിഡന്റ് സി.മുഹമ്മദ് അലി ഫൈസി, എസ്. എന്‍.ഇ.സി. ജില്ലാ കണ്‍വീനര്‍ ഹബീബ് ഫൈസി കോട്ടോപ്പാടം, എസ്.കെ.ജെ.ക്യു. ജില്ലാ സെക്രട്ടറി റഹീം ഫൈസി അക്കിപ്പാടം, സ്വാഗതസംഘം കോര്‍ഡിനേറ്റര്‍ കബീര്‍ അന്‍വരി നാട്ടുകല്‍ എന്നിവര്‍ പങ്കെടുത്തു.
