മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മേഖലയിലെ തദ്ദേശസ്ഥാപനങ്ങളിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞചൊല്ലി ചുമലയേറ്റു. തുടര്‍ന്ന് ആദ്യഭരണസമിതി യോഗവും ചേര്‍ന്നു.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരത്ത് നടന്ന ചടങ്ങില്‍ വരണാധികാരിയും മണ്ണാര്‍ക്കാട് ഡി.എഫ്.ഒയുമായ സി. അബ്ദുള്‍ ലത്തീഫ് മുതിര്‍ന്ന അംഗമായ പി.എം ജോസിന് സത്യവാചകം ചൊല്ലികൊടുത്തു. തുടര്‍ന്ന് മറ്റുള്ള 17 അംഗങ്ങള്‍ക്കും പി.എം ജോസ് സത്യവാചകം ചൊല്ലികൊടുത്തു.
കുമരംപുത്തൂര്‍ പഞ്ചായത്തില്‍ മുതിര്‍ന്ന അംഗമായ ആലിക്കല്‍ കുമാരന് വരണാധികാരിയായ മണ്ണാര്‍ക്കാട് സഹകരണവകുപ്പ് അസി. രജിസ്ട്രാര്‍ കെ. താജുദ്ദീന് സത്യവാചകം ചൊല്ലികൊടുത്തു. തുടര്‍ന്ന് മറ്റ് 20 അംഗങ്ങള്‍ക്ക് ആലിക്കല്‍ സത്യവാചകംചൊല്ലികൊടുത്തു.
തെങ്കര പഞ്ചായത്തില്‍ മുതിര്‍ന്ന അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ എ. ഷൗക്കത്തലിക്ക് വരണാധികാരിയും താലൂക്ക് സപ്ലൈ ഓഫീസര്‍ സി. പത്മിനി സത്യവാചകം ചൊല്ലികൊടുത്തു. ശേഷം, മറ്റു 17 അംഗങ്ങള്‍ക്ക് ഷൗക്കത്തലിയും സത്യവാചകംചൊല്ലികൊടുത്തു. ആദ്യഭരണസമിതിയോഗവും ചേര്‍ന്നു.
കോട്ടോപ്പാടം പഞ്ചായത്തില്‍ മുതിര്‍ന്ന അംഗം പി. മുരളീധരന് സത്യവാചകം ഏറ്റുചൊല്ലി ചുമതലയേറ്റു. വരണാധികാരിയും താലൂക്ക് വ്യവസായവകുപ്പ് ഓഫിസറുമായ ഷിഹാബുദ്ദീനാണ് സത്യവാചകംചൊല്ലികൊടുത്തത്. തുടര്‍ന്ന് മറ്റ് 23 അംഗങ്ങള്‍ക്കും പി. മുരളീധരന് സത്യവാചകം ചൊല്ലികൊടുത്തു.
അലനല്ലൂര്‍ പഞ്ചായത്തില്‍ മുതിര്‍ന്ന അംഗം ഉമ്മര്‍ ഖത്താബിന് വരണാധികാരിയും സ്റ്റാറ്റിസ്റ്റിക് ഓഫിസറുമായ വര്‍ഗീസ് സത്യവാചകം ചൊല്ലി കൊടുത്തു.തുടര്‍ന്ന് ഉമ്മര്‍ ഖത്താബ് മറ്റു അംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലികൊടുത്തു. ശേഷം, ആദ്യ ബോര്‍ഡ് യോഗം ചേര്‍ന്നു.
തച്ചനാട്ടുകര പഞ്ചായത്തില്‍ മുതിര്‍ന്ന അംഗം എ.കെ. വിനോദിന് റിട്ടേണിങ്ങ് ഓഫീസറും സഹകരണ വകുപ്പ് അസിസ്റ്റന്‍ഡ് ഡയറക്ടറുമായ ഭാരതി സത്യവാചകം ചൊല്ലി കൊടുത്തു. മറ്റു അംഗങ്ങളും സത്യപ്രതിജ്ഞചെയ്തു.
കുമരംപുത്തൂര്‍ പഞ്ചായത്തില്‍ മുതിര്‍ന്ന അംഗമായ ആലിക്കല്‍ കുമാരന് വരണാധികാരിയായ മണ്ണാര്‍ക്കാട് സഹകരണവകുപ്പ് അസി. രജിസ്ട്രാര്‍ കെ. താജുദ്ദീന് സത്യവാചകം ചൊല്ലികൊടുത്തു. തുടര്‍ന്ന് മറ്റ് 20 അംഗങ്ങള്‍ക്ക് ആലിക്കല്‍ സത്യവാചകംചൊല്ലികൊടുത്തു. പ്രഥമ ഭരണസമിതിയോഗവും ചേര്‍ന്നു.
തെങ്കര പഞ്ചായത്തില്‍ മുതിര്‍ന്ന അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ എ. ഷൗക്കത്തലിക്ക് വരണാധികാരിയും താലൂക്ക് സപ്ലൈ ഓഫീസര്‍ സി. പത്മിനി സത്യവാചകം ചൊല്ലികൊടുത്തു. ശേഷം, മറ്റു 17 അംഗങ്ങള്‍ക്ക് ഷൗക്കത്തലിയും സത്യവാചകംചൊല്ലികൊടുത്തു.
കരിമ്പ പഞ്ചായത്തില്‍ മുതിര്‍ന്ന അംഗമായ എം.തങ്കച്ചന് മാത്യൂസിന് വരണാധികാരിയായ പൊതുമരാമത്ത് വകുപ്പ് മണ്ണാര്‍ക്കാട് കെട്ടിടവിഭാഗം അസി.എന്‍ജിനീയര്‍ എം.അനീഷ് സത്യവാചകം ചൊല്ലികൊടുത്തു. തുടര്‍ന്ന് മറ്റ് 19 അംഗങ്ങള്‍ക്ക് എം.തങ്കച്ചന് മാത്യൂസ് സത്യവാചകംചൊല്ലികൊടുത്തു. പ്രഥമ ഭരണസമിതിയോഗവും ചേര്‍ന്നു.
കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ മുതിര്‍ന്ന അംഗം പി.എസ്. ഉഷാദേവിക്ക് വരണാധികാരിയും ടൗണ്‍ എംപ്ലോയ്മെന്റ് ഓഫീസറുമായ ജെ.എസ്. ജെയ്സ് ലാല്‍ സത്യവാചകം ചൊല്ലികൊടുത്തു. തുടര്‍ന്ന് മറ്റു 20 അംഗങ്ങള്‍ക്കും ഉഷാദേവി സത്യവാചകംചൊല്ലികൊടുത്തു.
കാരാകുര്‍ശ്ശി പഞ്ചായത്തില്‍ മുതിര്‍ന്ന അംഗമായ മുജീബ് റഹ്മാന് വരണാധികാരിയായ മണ്ണാര്‍ക്കാട് കൃഷി അസി. ഡയറക്ടര്‍ പി.ഗിരിജ സത്യവാചകം ചൊല്ലികൊടുത്തു. തുടര്‍ന്ന് മറ്റ് 18 അംഗങ്ങള്‍ക്ക് മുജീബ് റഹ്മാന് സത്യവാചകംചൊല്ലികൊടുത്തു. തുടര്‍ന്ന് ഭരണസമിതിയോഗവും ചേര്‍ന്നു.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ വരണാധികാരിയും, ഐറ്റിഡിപി പ്രോജക്ട് ഓഫീസറുമായ കെ.എ. സാദിഖ് അലി മുതിര്‍ന്ന അംഗമായ എസ്. അല്ലന് സത്യവാചകം ചൊല്ലികൊടുത്തു. തുടര്‍ന്ന് മറ്റുള്ള 13 അംഗങ്ങള്‍ക്കും അല്ലന് സത്യവാചകം ചൊല്ലികൊടുത്തു.
ഷോളയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ വരണാധികാരിയും, അഗളി എവിഐപി ഓഫിസിലെ അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ സെന്തില്‍ മുതിര്‍ന്ന അംഗമായ ഷാജു പെട്ടിക്കല്ലിന്സത്യവാചകം ചൊല്ലികൊടുത്തു. തുടര്‍ന്ന് മറ്റുള്ള 13 അംഗങ്ങള്‍ക്കും ഷാജു സത്യവാചകം ചൊല്ലികൊടുത്തു.
പുതൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ വരണാധികാരിയും, അഗളി സബ് രജിസ്ട്രാറുമായ രാജേഷ് മുതിര്‍ന്ന അംഗമായ എസ്.തങ്കവേലുവിന്
സത്യവാചകം ചൊല്ലികൊടുത്തു. തുടര്‍ന്ന് മറ്റുള്ള 13 അംഗങ്ങള്‍ക്കും തങ്കവേലു സത്യവാചകം ചൊല്ലികൊടുത്തു.
അഗളി ഗ്രാമ പഞ്ചായത്തിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഇ എം എസ് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വരണാധികാരിയും, അഗളി കൃഷി ഓഫിസിലെ അസി.ഡയറക്ടറുമായ ഗോവിന്ദരാജ് മുതിര്‍ന്ന അംഗമായ സി.പി. ബാബുവിന്സത്യവാചകം ചൊല്ലികൊടുത്തു. തുടര്‍ന്ന് മറ്റുള്ള 20 അംഗങ്ങള്‍ക്കും സി.പി ബാബു സത്യവാചകം ചൊല്ലികൊടുത്തു.
