മണ്ണാര്‍ക്കാട്: വാക്കോടനില്‍ പുലി കൂട്ടിലായെങ്കിലും കാഞ്ഞിരപ്പുഴ-പൂഞ്ചോല മേഖ ലയില്‍ വന്യമൃഗങ്ങളുടെ ഭീഷണിയകലുന്നില്ല.വന്യമൃഗപേടിയിലാണ് മലയോര മേഖല.കാട്ടാനയും കടുവയും പുലിയുമെല്ലാം ഏതുസമയത്തും കാടിറങ്ങിയെ ത്താം.കൃഷി നശിപ്പിക്കാം.വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കാമെന്നതുമാണ് സ്ഥിതി. പ്രതിഷേധവും നിലവിലുണ്ട്.പ്രതിരോധ നടപടികളും മറ്റുമായി വനപാലകരെ ത്തുന്നുണ്ടെങ്കിലും മലയോരമേഖലയില്‍ വന്യജീവിശല്യത്തിന് കുറവുവരുന്നില്ല. ശാശ്വതപരിഹാരത്തിനായി ഗ്രാമപഞ്ചായത്തുകളില്‍ അധികാരമേറ്റ പുതിയ ഭരണസമിതിയിലും ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്.മനുഷ്യവന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് പുതിയ പദ്ധതികള്‍ ഇവര്‍ കൊണ്ടുവരുമെന്ന പ്രത്യാശയാണുള്ള ത്.വനംവകുപ്പ് സ്ഥാപിച്ച സൗരോര്‍ജ്ജവേലി ഒരു പരിധിവരെ മലയോരജനതയ്ക്ക് കാട്ടാനശല്യത്തില്‍നിന്ന് ആശ്വാസംപകരുന്നുണ്ട്.
തച്ചമ്പാറ, കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ അടുത്തിടെയായി പുലിയുടെയും കടുവയുടെ യും സാന്നിധ്യമാണ് കൂടുതലായി റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുള്ളത്.ഇരുമ്പകച്ചോല, പൂഞ്ചോല പ്രദേശങ്ങള്‍ക്ക് പുറമെ ജനവാസമേഖലകളായ കാഞ്ഞിരപ്പുഴ ചിറക്കല്‍പ്പടി റോഡിന്റെ സമീപത്തെ കാണിവായ്, അത്തിക്കുണ്ട്, മുനിക്കോടം, മാന്തോണി പ്രദേശങ്ങളിലും നിരന്തരമായി പുലിശല്യമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നു. ആടുക ളെയും നായ്ക്കളേയും പുലി പിടികൂടുന്നത് സംബന്ധിച്ച് വനംവകുപ്പ് അധികൃതര്‍ക്ക് പരാതികളും നല്‍കിയിട്ടുണ്ട്.മനുഷ്യവന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ തീവ്രയജ്ഞ പരിപാടിയിലേക്ക് കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ നിന്ന് 800ലധികം പരാതികളാണ് ലഭിച്ചത്.
പൂഞ്ചോലയില്‍ നിരന്തരം പുലിയെത്തിയതോടെ ഒക്ടോബര്‍ 22ന് കുറ്റിയാംപാടം പുലാവഴി വീട്ടില്‍ സുനിലിന്റെ വീടിന് സമീപം കൂടും കാമറകളും സ്ഥാപിച്ചു വെങ്കിലും പുലികുടുങ്ങിയില്ല. ഇതിനിടെയാണ് വാക്കോടന്‍ ഭാഗത്ത് വീണ്ടും പുലിസാന്നിധ്യമുണ്ടായതോടെ പൂഞ്ചോലയിലെ കൂട് ഇവിടേക്ക് മാറ്റിയത്. കൂട്ടില്‍ പുലി കുടുങ്ങിയതോടെ വാക്കോടനില്‍ താത്കാലിക ആശ്വാസമുണ്ട്. വാക്കോടന്‍ മേഖല മാസങ്ങളായി പുലിഭീതിയിലായിരുന്നു.വാക്കോടന്‍, ചുള്ളിപ്പാറ, നിരവ്, ചെന്തെണ്ട് ഭാഗങ്ങളില്‍ കടുവ,പുലി എന്നിവയുടെ സാന്നിധ്യമുള്ളതായി നാട്ടുകാര്‍ പറയുന്നു.കൂട് സ്ഥാപിച്ചിരുന്ന കൊട്ടാരം ജോര്‍ജിന്റെ തോട്ടത്തില്‍ കാടുവെട്ടാനെ ത്തിയ തൊഴിലാളികള്‍ക്ക് നേരെ പുലി പാഞ്ഞടുത്തിരുന്നു.ഭാഗ്യംകൊണ്ടാണ് തൊഴിലാളികള്‍ അന്ന്, രക്ഷപ്പെട്ടത്.
ആഴ്ചകള്‍ക്ക് മുന്‍പ് വാക്കോടന്‍ കുണ്ടറമ്പില് അംബികയുടെ വീട്ടിലെ വളര്‍ത്തുനായ യെ പുലി പിടിക്കുന്ന ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു.ഇതിനുശേഷവും പലഭാഗങ്ങളില്‍ പുലിയുടെ സാന്നിധ്യമുണ്ടായിട്ടുണ്ട്.വളര്‍ത്തുമൃഗങ്ങളേയും നഷ്ടമാ യി.പൂഞ്ചോല കുറ്റിയാമ്പാടത്ത് വീണ്ടും പുലിസാന്നിധ്യമുണ്ടായതിനെ തുടര്‍ന്ന് ശാശ്വ തപരിഹാരം ആവശ്യപ്പെട്ട് പുലാവഴി വീട്ടില്‍ ലീലയെന്ന വീട്ടമ്മ അടുത്തിടെ വനം വകുപ്പിന് പരാതി നല്‍കിയിരുന്നു.
