മണ്ണാര്‍ക്കാട്: സ്വകാര്യ സ്ഥാപനത്തിന്റെ പ്രചരണത്തിനായി വ്യാജകണക്കുകളിലൂടെ കാല്‍ക്കോടിയിലധികം രൂപ കൈവശപ്പെടുത്തിയെന്ന സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന തൃശ്ശൂര്‍ സ്വദേശിയെ മണ്ണാര്‍ക്കാട് പൊലിസ് കസ്റ്റഡിയില്‍ വാങ്ങി. കേസി ന്റെ തുടരന്വേഷണത്തിനായി തൃശ്ശൂര്‍ മുരിങ്ങൂര്‍ സ്വദേശി ജോജി പോള്‍ (58)നെ വ്യാഴാ ഴ്ചയാണ് കോടതി പൊലിസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്.

മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേ ഷന്പരിധിയില് പ്രവര്‍ത്തിക്കുന്ന ഡിസാര്ഡ് ബില്‍ഡേഴ്സ് ആന്‍ഡ് ഇന്റീരിയേഴ്സ് പ്രൈ വറ്റ് ലിമിറ്റഡില്‍ നിന്നും അന്യായമായി 25.99 ലക്ഷം കൈവശപ്പെടുത്തിയെന്നാണ് കേസ്. സ്ഥാപനത്തിന്റെ പ്രചരണത്തിനായി 28.39ലക്ഷം ചിലവാക്കിയും വ്യാജകണ ക്കുകളിലൂടെ 54.39ലക്ഷം രൂപ ചിലവായതായി വിശ്വസിപ്പി ച്ചെന്നാണ് പരാതി. കമ്പനി യുടെ സി.ഇ.ഒയായ ജോജിപോളിനെ കൂടാതെ മകന് ഷൈ ന് മഞ്ഞളി,അസി. ബിസിന സ് ഡെവലപ്മെന്റ് ഓഫിസര്‍ സെറിറ്റ ഫെര്‍ണാണ്ടസ് എന്നിവര്‍ ചേര്‍ന്നാണ് തട്ടിപ്പുന ടത്തിയതെന്ന് കണ്ടെത്തിയിരുന്നു.കമ്പനിയുടെ ഡയ റക്ടര്‍ നല്കിയ പരാതിയുടെ അ ടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്തത്. കസ്റ്റ ഡിയില്‍ വാങ്ങിയ പ്രതിയെ വിശ ദമായി ചോദ്യം ചെയ്തു. ശേഷം മണ്ണാര്‍ക്കാട് കോടതി യില്‍ ഹാജരാക്കിയതായി പൊലി സ് അറിയിച്ചു.
