മണ്ണാര്‍ക്കാട്: വില്പനക്കായി കൈവശംവെച്ചിരുന്ന 80.5ഗ്രാം മെത്താംഫെറ്റമിന്‍ സഹിതം അഞ്ച് യുവാക്കളെ മണ്ണാര്‍ക്കാട് പൊലിസ് പിടികൂടി. ഒരാള്‍ രക്ഷപ്പെട്ടു. മലപ്പുറം വലമ്പൂര്‍ പൂപ്പലം കാളിപാടന്‍ വീട്ടില്‍ മുഹമ്മദ് മുസ്തഫ (35), കരിമ്പുഴ തോട്ടര മോതിരപ്പീടിക വീട്ടില്‍ മുഹമ്മദ് ആഷിഫ്(30), തൃശ്ശൂര്‍ കരുവാനൂര്‍ കല്ലൂരിക്കല് വീട്ടില്‍ അബ്ദുല്‍ അസീസ് (29), കാഞ്ഞിരപ്പുഴ സ്വദേശികളായ കോതളത്തില് വീട്ടില്‍ സാദിഖ് (37), നെല്ലിക്കുന്ന് പുല്ലന്കണ്ണി വീട്ടില്‍ ഉസ്മാന് (45) എന്നിവരാണ് അറസ്റ്റിലായത്. കുന്തിപ്പുഴ സ്വദേശിയാണ് രക്ഷപ്പെട്ടത്.

മണ്ണാര്‍ക്കാട് എസ്.ഐ. എ.കെ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പുഴ ഭാഗത്ത് പട്രോളിങ് നടത്തുന്നതിനിടെ വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് മയക്കു മരുന്നുമായി യുവാക്കളെ പിടികൂടിയത്. കാഞ്ഞിരപ്പുഴ ന്യൂ ബസ് സ്റ്റാന്‍ഡ് ജംങ്ഷനില്‍ റോഡിന്റെ ഇടതുവശത്തായി കാറും ബൈക്കും നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് പരി ശോധന നടത്തുകയായിരുന്നു. പൊലിസിനെ കണ്ടതോടെ കാറിലുണ്ടായിരുന്ന മൂന്ന് പേര് ഇറങ്ങി ഓടി.ഇവരില്‍ രണ്ടുപേരെ പൊലിസ് പിന്തുടര്ന്ന് പിടികൂടി. തുടര്‍ന്ന് നട ത്തിയ ദേഹപരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. വില്‍പ്പനക്കും ഉപയോ ഗത്തിനുമായാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നാണ് പിടിയിലായവര്‍ പറഞ്ഞതെ ന്ന് പൊലിസ് പറയുന്നു. ജില്ലാ പൊലിസ് മേധാവി അജിത്ത് കുമാര്‍, മണ്ണാര്‍ക്കാട് ഡി. വൈ.എസ്.പി എം.സന്തോഷ്കുമാര്‍, സി.ഐ. എം.ബി രാജേഷ് എന്നിവരുടെ നിര്‍ദേ ശപ്രകാരം പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു. എസ്.ഐ. എ.കെ ശ്രീജിത്തിനൊപ്പം എ.എസ്.ഐ. ജോര്‍ജ് സാമുവല്‍, പൊലിസുകാരായ രാധാകൃഷ്ണന്, ഹാരിസ് മുഹമ്മദ് എന്നിവരുമുണ്ടായിരുന്നു. പരിശോധനാ നടപടികളുടെ ഭാഗമായി നാട്ടുകല്‍ സി.ഐ. എ.ഹബീബുള്ളയും സ്ഥലത്തെത്തിയിരുന്നു.
