അലനല്ലൂര്‍: സ്കൂള്‍പ്പടി ജങ്ഷനില്‍വെച്ച് നായകുറുകെ ചാടി ബൈക്ക് മറിഞ്ഞ് പരി ക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മലപ്പുറം മേലാറ്റൂര്‍ കിഴക്കുംപാടം കട്ടി ലശ്ശേരി ഉമ്മറിന്റെ ഭാര്യ സെലീന (40) ആണ് മരിച്ചത്. ഇക്കഴിഞ്ഞ വ്യാഴം രാത്രിയാ യിരുന്നു സംഭവം. മകന് ഷെമ്മാസിനൊപ്പം ബൈക്കില്‍ അലനല്ലൂരിലെ ബന്ധുവീട് സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് സ്കൂള്‍പ്പടി ജംങ്ഷനില്‍വെച്ച് നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സലീനയെ പെരിന്തല് മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയില്‍ തുടരവേ ഇന്നാണ് മരണം സംഭവിച്ചത്.