മണ്ണാര്‍ക്കാട്: നഗരസഭയുടെ മാലിന്യസംസ്കരണ പദ്ധതിക്ക് മുക്കണ്ണം കൊന്നക്കോട് കണ്ടെത്തിയ സ്ഥലത്തിന്റെ ഫെയര്‍വാല്യൂ നിശ്ചയിക്കാനും നിയമോപദേശം തേടാ നും നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കുന്തിപ്പുഴ ചോമേരിയില്‍ പുഴയോ രത്തെ നാലേക്കര്‍ സ്ഥലംനഗരസഭയിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാനും തീരുമാനമായി. കുമരംപുത്തൂര്‍ പയ്യനെടംവില്ലേജില് നഗരസഭയു ടെ സ്വാഭാവിക അതിര്‍ത്തിക്കുള്ളിലാണ് ചോമേരിയില്‍ പുറമ്പോക്ക് ഭൂമിയുള്ളത്. ഇതു നഗരസഭയിലേക്ക് ചേര്‍ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സ്ഥലം അനുയോജ്യമാണെങ്കില്‍ മാലിന്യസംസ്കരണ പദ്ധതി നടപ്പിലാക്കാമെന്നും ചെയര്‍ മാന്‍ സി.മുഹമ്മദ് ബഷീര്‍ പറഞ്ഞു.
കൊന്നക്കോടുള്ള നിര്‍ദിഷ്ട സ്ഥലം തദ്ദേശസ്വയംഭരണവകുപ്പ് അസി. ഡയറക്ടര്‍ കെ. എസ്. ആനന്ദിന്റെ നേതൃത്വത്തില്‍ പരിശോധിച്ചിരുന്നു. പ്രാഥമിക പരിശോധനയില്‍ സ്ഥലം അനുയോജ്യമാണെന്നാണ് വിലയിരുത്തല്‍. മാലിന്യസംസ്കരണ പ്ലാന്റ്, മെ റ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി എന്നിവ ഉള്‍പ്പടെ സ്ഥാപിക്കാനാണ് നഗരസഭ സ്ഥലം വാങ്ങുന്നത്. ഇതിനായി സി.പി.എം. കൗണ്‍സിലര്‍ മുഹമ്മദ് ഇബ്രാഹിം കണ്ടെത്തിയ മുക്കണ്ണം കൊന്നക്കോടുള്ള 4.5 ഏക്കര്‍ സ്ഥലമാണ് പരിശോധിച്ചത്. സ്ഥലം നഗരസഭ യ്ക്ക് നല്കാന് ഉടമയും സന്നദ്ധത അറിയിച്ചിരുന്നു. ഉടമ നല്കിയ രേഖകള്‍ പ്രകാരം സ്ഥലത്തേക്ക് പ്രധാന റോഡില്‍നിന്ന് പത്തടിവഴിയാണുള്ളത്. സ്ഥലത്തിന്റെ ചെരിവ്, സമീപത്തെ ജനസാന്ദ്രത തുടങ്ങിയ കാര്യങ്ങളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചിട്ടുണ്ട്.
കൊന്നക്കോടുള്ള സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനമുണ്ടെങ്കില്‍ അറിയിക്കണമെന്ന് കൗണ്‍സിലര്‍ ഇബ്രാഹിം യോഗത്തില്‍ ഉന്നയിച്ചു. ഇക്കാര്യത്തില്‍ എതിര്‍പ്പൊന്നു മില്ലെന്ന് ചെയര്‍മാനും പറഞ്ഞു. സെക്രട്ടറി എം. സതീഷ്കുമാര്‍, വൈസ് ചെയര്‍ പേഴ്സണ്‍ കെ. പ്രസീത, വികസനകാര്യസ്ഥിരംസമിതി അധ്യക്ഷന്‍ കെ. ബാലകൃഷ്ണന്, മറ്റു കൗണ്‍സിലര്‍മാര്‍ സംസാരിച്ചു.
