തച്ചമ്പാറ :ക്ലാസിക് ക്ലബ്ബിന്റെയും ദേശീയഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തില്‍ വി ദ്യാര്‍ഥികള്‍ക്കായി നാടക ശില്പശാല സംഘടിപ്പിച്ചു. ദേശബന്ധു ഹൈസ്കൂളില്‍ നടന്ന ശില്പശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥ ശാല പ്രസിഡന്റ് എം.എന്‍ രാമകൃഷ്ണപിള്ള അധ്യക്ഷനായി. ക്യാംപ് ഡയറക്ടര്‍ കെ. പി.എസ് പയ്യനെടം ആമുഖ പ്രഭാഷണം നടത്തി. നാടക നടന് കാറല്‍മണ്ണ ടി.കെ വാസു മാസ്റ്റര്‍ നേതൃത്വം നല്കി. മണ്ണാര്‍ക്കാട് താലൂക്കിലെ തിരഞ്ഞെടുക്കപ്പെട്ട 30ലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. തച്ചമ്പാറ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സജീര്‍ കൊടുവാളി, ശരത് ബാബു, മുഹമ്മദലി, ജോമോന്, അബൂബക്കര്‍, രാംദാസ്, ഉദയ കുമാര്‍, സൗദാമിനി, റീന,ക്ലബ് സെക്രട്ടറി രഞ്ജിത് കുമാര്‍, എം.എ സജി എന്നിവര്‍ സംസാരിച്ചു.
